19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 26, 2024
April 13, 2024
February 29, 2024
February 26, 2024
January 9, 2023
December 13, 2022
November 8, 2022
October 30, 2022
October 22, 2022
October 10, 2022

ഭിന്നിപ്പ് രാജ്യത്തിന്റെ ഹൃദയത്തിലേറ്റ മുറിവ്: പന്ന്യൻ

Janayugom Webdesk
തൃശൂർ
August 24, 2022 11:18 pm

കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഭിന്നിപ്പ് രാജ്യത്തിന്റെ ഹൃദയത്തിലേറ്റ മുറിവാണെന്ന് സിപിഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ. 1964ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഭിന്നിച്ചില്ലായിരുന്നുവെങ്കിൽ ഇന്ന് ഇന്ത്യയിൽ ബിജെപിയുടെ ഫാസിസത്തെ നേരിടാൻ ഏറ്റവും ശക്തിയുള്ള പ്രസ്ഥാനമാകുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സിപിഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം സർദാർ ഗോപാലകൃഷ്ണൻ നഗറിൽ (തൃപ്രയാർ) ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭിന്നിപ്പിൽ ഏറ്റവുമധികം ദുഃഖിക്കുന്ന പാർട്ടിയാണ് സിപിഐ. കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഒരുമിച്ച് നിന്നാൽ രാജ്യത്ത് വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയും. അതിൽ വലുപ്പച്ചെറുപ്പം പറഞ്ഞ നിൽക്കേണ്ട കാര്യമില്ല. ഒന്നിച്ച് നിൽക്കേണ്ട സമയമാണിത്. എന്നാൽ അതിനായി ആരുടെയും പിന്നാലെ പോകാനില്ല. എല്ലാത്തരത്തിലും കരുത്തുള്ള ജനകീയ പാർട്ടിയാണ് സിപിഐ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് അധ്യക്ഷത വഹിച്ചു. ദേശീയ കൗൺസിലംഗം സി എൻ ജയദേവൻ, സംസ്ഥാന എക്സിക്യുട്ടീവംഗം മന്ത്രി കെ രാജൻ എന്നിവർ സംസാരിച്ചു. ഇപ്റ്റ ആലപ്പുഴ ഒരുക്കിയ ഗാനമേളയും ഉണ്ടായിരുന്നു. പ്രതിനിധി സമ്മേളനം ഇന്ന് എ എം പരമന്‍, യു എസ് ശശി, എ എന്‍ രാജന്‍ നഗറില്‍ (തൃപ്രയാര്‍ ടി എസ് ജി എ ഇന്‍ഡോര്‍ സ്‌റ്റേഡിയം) സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എ കെ ചന്ദ്രന്‍ പതാക ഉയര്‍ത്തും. സത്യന്‍ മൊകേരി, സി എന്‍ ജയദേവന്‍, കെ പി രാജേന്ദ്രന്‍, കെ രാജന്‍, എ കെ ചന്ദ്രന്‍, അഡ്വ. പി വസന്തം, രാജാജി മാത്യുതോമസ് തുടങ്ങിയവര്‍ സംബന്ധിക്കും. പ്രതിനിധി സമ്മേളനം നാളെ വൈകിട്ട് സമാപിക്കും. 

Eng­lish Sum­ma­ry: A wound to the heart of a divid­ed coun­try: Panniyan 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.