10 January 2025, Friday
KSFE Galaxy Chits Banner 2

Related news

January 8, 2025
January 7, 2025
January 7, 2025
January 3, 2025
January 2, 2025
January 2, 2025
January 2, 2025
January 1, 2025
December 29, 2024
December 29, 2024

കളി കാര്യമായി; പിടികൂടിയ പാമ്പിന്റെ കടിയേറ്റ് യുവാവ് മരിച്ചു

Janayugom Webdesk
ലഖ്നൗ
August 23, 2022 12:30 pm

ഉത്തർപ്രദേശില്‍ പാമ്പിനെ പിടിച്ച ശേഷം കൈയില്‍ വച്ച് കളിപ്പിച്ച 45 കാരാന്‍ പാമ്പ് കടിയേറ്റ് മരിച്ചു. ഷാജഹാപൂർ സ്വദേശി ദേവേന്ദ്ര മിശ്രയാണ് മരിച്ചത്. ഗ്രാമത്തിലുള്ള വീടുകളില്‍ നിന്ന് പാമ്പ് വിദഗ്ധനെന്ന നിലയില്‍ ഇയാള്‍ പാമ്പിനെ പിടികൂടുന്നത്. ആഗസ്ത് 18നാണ് ഇയാള്‍ പാമ്പിനെ പിടിച്ചത്. സാധാരണ പാമ്പിനെ പിടികൂടി സുരക്ഷിതമായി അടുത്തുള്ള കാട്ടിലേക്ക് അയയ്ക്കുന്ന ദേവേന്ദ്ര ഇത്തവണ ഏകദേശം ഒന്നര മണിക്കൂറോളം പാമ്പിനെ കൈയില്‍ കൊണ്ടു നടന്നു. ഇതിനിടെയാണ് പാമ്പ് കടിച്ചത്. കടിയേറ്റ ശേഷം ദേവേന്ദ്ര പാമ്പിനെ കുട്ടയിലാക്കിയെങ്കിലും പാമ്പ ചത്തിരുന്നു. ചികിത്സ നേടാതെ ദേവേന്ദ്ര വീട്ടുവൈദ്യങ്ങൾ ചെയ്തു. രണ്ട് ദിവസത്തിന് ശേഷമാണ് ഇയാള്‍ മരിച്ചത്. 

Eng­lish Summary:A young man died after being bit­ten by a cap­tured snake
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.