16 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 1, 2025
March 23, 2025
March 23, 2025
March 22, 2025
March 22, 2025
March 21, 2025
March 18, 2025
March 17, 2025
March 17, 2025
March 15, 2025

പെണ്‍കുട്ടിയെ തട്ടി കൊണ്ട് പോയി മാനഭംഗപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ യുവാവ് പോക്സോ പ്രകാരം അറസ്റ്റില്‍

Janayugom Webdesk
November 5, 2021 7:56 pm

പ്രായപൂര്‍ത്തിയാകാത്ത പതിനഞ്ച്കാരിയെ മാനഹാനി വരുത്തിയിട്ട് ഒളിവിലായിരുന്ന യുവാവ് പോലീസ് പിടിയിലായി. എഴുകോണ്‍ കാരുവേലില്‍ പരുത്തുംപ്പാറ ജവാന്‍മുക്കിന് സമീപം അഖില്‍ ഭവനില്‍ അഖില്‍ (20) ആണ് പോലീസ് പിടിയിലായത്. ഇയാളുടെ കൂട്ടാളി കഴിഞ്ഞ 20 ന് പോലീസ് പിടിയിലായിരുന്നു. പെണ്‍കുട്ടിയുമായി മുന്‍പരിചയമുണ്ടായിരുന്ന ഇയാള്‍ പെണ്‍കുട്ടിയെ ഇയാളുടെ കൂട്ടാളിയുടെ സഹായത്തോടെ ജില്ലയുടെ കിഴക്കന്‍ മേഖലയിലെ ഒരു സ്ഥലത്തെ ആള്‍താമസമില്ലാത്ത വീട്ടിലെത്തിച്ച് ബലാല്‍സംഗം ചെയ്യുകയായിരുന്നു.

പെണ്‍കുട്ടിയെ കാണാനില്ലായെന്ന പരാതിയില്‍ അന്വേഷിച്ച അഞ്ചാലുമ്മൂട് പോലീസ് കുട്ടിയേയും പ്രതിയേയും അവിടെ നിന്നും പിടികൂടി. തുടര്‍ന്ന് നടന്ന വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി ലൈംഗീക അതിക്രമത്തിന് ഇരയായതായി തെളിഞ്ഞതിനെ തുടര്‍ന്ന് ഇയാള്‍ക്കും സഹായിക്കുമെതിരെ ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലേയും പോക്സോയിലെയും വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 

അഞ്ചാലുമ്മൂട് ഇന്‍സ്പെക്ടര്‍ ദേവരാജന്‍. സി യുടെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ ശ്യാം. ബി, ലഗേഷ്കുമാര്‍, എ.എസ്.ഐമാരായ രാജേഷ്, ഓമനക്കുട്ടന്‍, എസ്.സി.പി.ഓ ജെയ്സണ്‍, സി.പി.ഒ രാജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.
eng­lish summary;A young man who went miss­ing after kid­nap­ping and rap­ing a girl has been arrest­ed, accord­ing to Poxo
you may also like this video;

YouTube video player

TOP NEWS

April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.