21 January 2026, Wednesday

Related news

January 14, 2026
December 21, 2025
November 11, 2025
November 7, 2025
November 5, 2025
September 26, 2025
September 21, 2025
August 23, 2025
May 6, 2025
May 3, 2025

ആള്‍മാറാട്ടം നടത്തി യുവാവിൽ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി പിടിയില്‍

Janayugom Webdesk
പാലക്കാട്
November 11, 2025 6:19 pm

ആള്‍മാറാട്ടം നടത്തി യുവാവിൽ നിന്ന് 68 ലക്ഷം രൂപ തട്ടിയെടുത്തശേഷം ഒളിവില്‍പോയ യുവതി പാലക്കാട് ടൗണ്‍ സൗത്ത് പൊലീസിന്റെ പിടിയിൽ. മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ പയ്യനെടം കുണ്ടുതൊട്ടികയില്‍ മുബീനയാണ് എറണാകുളത്തുവെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. 

താന്‍ ആരംഭിക്കുന്ന സ്വകാര്യ ആശുപത്രിയില്‍ പാര്‍ട്ണറാക്കാമെന്നും മനിശ്ശീരിമനയിലെ ബ്രഹ്‌മദത്തന്‍ നമ്പൂതിരിപ്പാടിന്റെ ഏകമകളാണെന്നും പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഡോക്ടറാണെന്നും പറഞ്ഞാണ് ഇവർ പാലക്കാട് കാവില്‍പ്പാട്ടെ പൂജാരിയിൽ നിന്ന് പണം തട്ടിയത്. എന്നാല്‍ ഇവര്‍ വ്യാജ ഡോക്ടര്‍ ചമഞ്ഞ് പണം തട്ടുകയായിരുന്നു വെന്നും ഒന്‍പതാം ക്ലാസ് യോഗ്യതയാണ് മുബീനയ്ക്കുള്ളതെന്നും പൊലീസ് കണ്ടെത്തി. 

2023ൽ രജിസ്റ്റർ ചെയ്ത കേസിൽ രണ്ട് വര്‍ഷമായി ഇവര്‍ ഒളിവിലായിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിലാണ് എറണാകുളത്തില്‍ നിന്നും ഇവരെ പിടികൂടിയത്. അറസ്റ്റ് ചെയ്ത സമയം മുബീനയുടെ പക്കല്‍ ഒരുലക്ഷത്തോളം രൂപയും സ്വര്‍ണാഭരണങ്ങളുമുണ്ടായിരുന്നു. അവരുടെ സഹായിയും രണ്ടാം പ്രതിയുമായ ശ്യാം സന്തോഷിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.