9 January 2025, Thursday
KSFE Galaxy Chits Banner 2

Related news

January 9, 2025
January 8, 2025
January 8, 2025
January 8, 2025
January 7, 2025
January 7, 2025
January 6, 2025
January 5, 2025
January 5, 2025
January 5, 2025

ഗുജറാത്തില്‍ ബിജെപിയേയും, കോണ്‍ഗ്രസിനേയും ആശങ്കയിലാഴ്ത്തി ആംആദ്മിപാര്‍ട്ടി

Janayugom Webdesk
ന്യൂഡല്‍ഹി
August 26, 2022 11:50 am

ഗുജറാത്തില്‍ ബിജെപിക്കും, കോണ്‍ഗ്രസിനും ബദലായി ആംആദ്മി പാര്‍ട്ടി രംഗത്ത്. ഡല്‍ഹി. പഞ്ചാബ് സംസ്ഥാനങ്ങള്‍ക്ക് ശേഷം ഗുജറാത്തില്‍ മുത്തമിടാനാണ് ആംആദ്മി അരയും, തലയും മുറുക്കി തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയിരിക്കുന്നത്. ഡല്‍ഹി മുഖ്യമന്ത്രിയും„ പാര്‍ട്ടി കണ്‍വീനറുമായ കെജ്രിവാള്‍ നേരിട്ട് തന്നെയാണ് തിരഞ്ഞെടുപ്പ് പ്രചരണം നയിക്കുന്നത്. പ്രചരണയോഗങ്ങളില്‍ വലിയ ജനപങ്കാളിത്തമാണ് കാണുവാന്‍ കഴിയുന്നത്.

ബിജെപിയുടേയും കോണ്‍ഗ്രസിന്‍റേയും പ്രവർത്തകർ കൂട്ടമായി എഎപി യിൽ ചേരുന്നുവെന്ന് കെജ്രിവാള്‍ അഴകാശപ്പെടുന്നുമുണ്ട്യ രാത്രി വരെ നീളുന്ന ആപ് യോഗങ്ങളുടെ ചിത്രങ്ങൾക്കൊപ്പം ആണ് കെജ്‌രിവാളിന്‍റെ ട്വീറ്റ്.സര്‍ദാര്‍ പട്ടേലിന്‍റേയും ജനങ്ങളുടേയും സ്വപ്നത്തിലെ ഗുജറാത്ത് ഒരുമിച്ച് യാഥാര്‍ത്ഥ്യമാക്കാമെന്ന് അദ്ദേഹം പറയുകയും ചെയ്യുന്നുപഞ്ചാബിൽ അധികാരത്തിലേറിയതുമുതൽ അരവിന്ദ് കെജ്രിവാളിന്‍റെ എ എ പിക്ക് ദേശീയ തലത്തിലുള്ള രാഷ്ട്രീയ പ്രാധാന്യം വ‍ർധിച്ചിരുന്നു. ദേശീയ തലത്തിൽ ബി ജെ പിക്കും കോൺഗ്രസിനും ബദൽ എന്ന ആശയത്തിൽ തന്നെയാണ് ആം ആദ്മി ചൂലെടുത്തതെങ്കിലും ഇടയ്ക്കൊക്കെ പ്രതിപക്ഷ ഐക്യത്തിന്‍റെ വേദികളിലും കെജ്രിവാളും പാർട്ടിയും അരയും തലയും മുറുക്കി എത്താറുണ്ട്.

ഒരൊറ്റ തൂത്തുവാരലിലൂടെ അധികാരം പിടിച്ചെടുക്കുകയെന്നതാണ് എ എ പിയുടെ ഇതുവരെയുള്ള ശൈലി. അത് 9 വർഷങ്ങൾക്ക് മുമ്പ് രാജ്യ തലസ്ഥാനത്തും ഇക്കഴിഞ്ഞ വർഷം പഞ്ചാബിലും ഏവരും കണ്ടതാണ്. ഇപ്പോഴിതാ ഗുജറാത്തിലാണ് ആം ആദ്മി കണ്ണുവയ്ക്കുന്നത്. സ്ഥാനാ‍ർഥികളെ നേരത്തെ തന്നെ പ്രഖ്യാപിച്ച് രംഗത്തിറക്കാൻ തുടങ്ങി ഗുജറാത്തിൽ രാഷ്ട്രീയ പോരാട്ടത്തിന് കാഹളം മുഴക്കി കെജ്രിവാളും സംഘവും നിൽക്കുമ്പോൾ ഇന്ത്യൻ രാഷ്ട്രീയവും ഗാന്ധി പിറന്ന നാട്ടിൽ കണ്ണുവയ്ക്കുകയാണ്. ദില്ലിയിലും പഞ്ചാബിലും അധികാരം പിടിച്ച വിപ്ലവം ഗുജറാത്തിലും സാധ്യമാക്കുമെന്നാണ് കെജ്രിവാളിന്‍റെ വെല്ലുവിളി.

അങ്ങനെ സംഭവിച്ചാലോ, മികച്ച പോരാട്ടം നടത്താനായാലോ രാജ്യത്തെ പ്രതിപക്ഷ നേതാക്കളുടെ ഇടയിൽ ദില്ലി മുഖ്യമന്ത്രിയുടെ സ്ഥാനം വലുതാകുമെന്നുറപ്പാണ്. അതുകൊണ്ടുതന്നെയാകും പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സ്വന്തം നാട്ടിൽ, പയറ്റുന്നത് . ഗുജറാത്തിലെ ജനങ്ങള്‍ ഭരണകക്ഷിയായി ബിജെപിയുടെ ഭരണത്തില്‍ ആകെ അസ്വസ്തരാണ്. രാജ്യത്തെ നിലനില്‍ക്കുന്ന ഭരണകൂടഭീകരതയിലും, അപ്രഖ്യാപിത അടിയന്തിരാവസ്ഥയിലും ഭയചകിതരാണ്. അത്തരമൊരു സാഹ്ചര്യത്തില്‍ ബിജെപി ഭരണം തൂത്തെറിയണമെന്ന നിലപാടിലാണവര്‍.

എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ പറ്റി വിശ്വാസവുമില്ല. ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപിയാണ്, ഗുജറാത്തിലെ രാഷട്രീയ സാഹചര്യം ഇങ്ങനെ നിലനില്‍ക്കെ ബിജെപി, കോണ്‍ഗ്രസ് ബദല്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ബി ജെ പിയും പ്രതിപക്ഷമായ കോൺഗ്രസും കടക്കാനൊരുങ്ങവെയാണ് സ്ഥാനാർത്ഥികളെ രംഗത്തിറക്കിയുള്ള എ എ പിയുടെ രംഗപ്രവേശം. രണ്ട് ഘട്ടങ്ങളിലായി 19 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ആം ആദ്മി ഇതുവരെ പ്രഖ്യാപിച്ചത്. 

ആദ്യം തന്നെ തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങി ഭരണ — പ്രതിപക്ഷ കക്ഷികളെ ഒന്നിച്ച് കടന്നാക്രമിക്കുന്ന ശൈലിയാണ് ആം ആദ്മിയുടേത്. ഡില്ലിയിലും പഞ്ചാബിലുമൊക്കെ സമാന ശൈലിയാണ് പാർട്ടി അവലംബിച്ചിരുന്നത്. ഇതിന് രണ്ട് സംസ്ഥാനത്തും ഗുണം ലഭിച്ചിരുന്നു. പ്രവർത്തനം ആരംഭിച്ച് ഒരു വർഷത്തിനകം അധികാരത്തിലേറുന്ന നിലയിലേക്കാണ് രണ്ട് സംസ്ഥാനത്തും എ എ പി പടർന്നുകയറിയത്. അതേ തന്ത്രം തന്നെയാണ് ഗുജറാത്തിലും കെജ്രിവാൾ പയറ്റുന്നത്. ഗുജറാത്തിൽ അടുത്ത കാലത്താണ് സംസ്ഥാന ശ്രദ്ധയാകർഷിക്കുന്ന നിലയിലേക്കാണ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം

Eng­lish Summary:
Aam Aad­mi Par­ty has wor­ried BJP and Con­gress in Gujarat

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.