പഞ്ചാബില്‍ എഎപി എംഎല്‍എയെ വീട്ടിനുള്ളില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തി. ലുധിയാന എംഎല്‍എയായ ഗുര്‍പ്രീത് ഗോഗി ബാസിനെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. വെടിയൊച്ച കേട്ടെത്തിയ കുടുംബാംഗങ്ങള്‍ എംഎല്‍എയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സ്വയം വെടിവെച്ചതാണെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഗോഗി 2022ലാണ് ആം ആദ്മി പാർടിയിൽ ചേരുന്നത്.എംഎൽഎ ആകുന്നതിന് മുൻപ് രണ്ട് തവണ എംസി കൗൺസിലറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്നലെ പൊതുപരിപാടികളിൽ പങ്കെടുക്കുകയും വൈകുന്നേരം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. മൃതദേഹത്തിന്റെ പൊസ്റ്റ്മോർട്ടം നടപടികൾ ഇന്ന് നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.