22 November 2024, Friday
KSFE Galaxy Chits Banner 2

അഭയ കേസ്: ശിക്ഷാ ഇളവ് നല്‍കരുതെന്ന് ജോമോൻ പുത്തൻപുരയ്ക്കൽ

Janayugom Webdesk
കോട്ടയം
December 22, 2021 7:26 pm

സിസ്റ്റർ അഭയ കൊലക്കേസിൽ ഇരട്ടജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട പ്രതി ഫാ. തോമസ് കോട്ടൂരിന്റെ വിടുതൽ അപേക്ഷ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് അഭയ കേസ് ആക്ഷൻ കൗൺസിൽ കൺവീനർ ജോമോൻ പുത്തൻപുരയ്ക്കൽ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി.

ഇരട്ടജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ച്, 5 മാസം തികച്ച് ജയിലിൽ കിടക്കുന്നതിന് മുൻപ് തോമസ് കോട്ടൂരിന് 139 ദിവസം സർക്കാർ പരോൾ അനുവദിച്ചിരുന്നു. ഇപ്പോൾ പ്രതിയ്ക്ക് 70 വയസ്സ് കഴിഞ്ഞതിനാൽ ശിക്ഷ ഇളവ് ചെയ്യണമെന്നുള്ള ആവശ്യം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് ജോമോൻ ചൂണ്ടിക്കാട്ടി.

1992 മാർച്ച് 27ന് നടന്ന കൊലപാതകത്തെ തുടർന്ന്, പ്രതികൾ അന്വേഷണ ഏജൻസികളെ എല്ലാം സ്വാധീനിച്ച് കേസ് അട്ടിമറിച്ചു. വിചാരണ നീട്ടിക്കൊണ്ടുപോയി. 28 വർഷം പിന്നിട്ടപ്പോൾ കഴിഞ്ഞ വർഷം ഡിസംബർ 23ന് ആയിരുന്നു പ്രതികളെ ശിക്ഷിച്ചത്. ഇപ്പോൾ, പ്രതിയ്ക്ക് 70 വയസ്സ് കഴിഞ്ഞതിനാൽ, സർക്കാർ ശിക്ഷ ഇളവ് ചെയ്യണമെന്നുള്ള പ്രതിയുടെ ആവശ്യം ഒരിക്കലും നീതീകരിക്കാനാവുന്നതല്ലെന്ന് മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.

eng­lish sum­ma­ry; Abhaya case: Jomon Puthen­pu­rakkal urges not to com­mute sentence

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.