25 കോടിയോളം ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് മുക്തരായെന്നും മൂന്നാം മോഡി സർക്കാർ മൂന്നിരട്ടി വേഗത്തിലാണ് പ്രവർത്തിക്കുന്നതെന്നും രാഷ്‌ട്രപതി ദ്രൗപദി മുർമു. പാർലമെന്റിൽ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഇരുസഭകളെയും അഭിസംബോധന ചെയ്‌ത നയപ്രഖ്യാപന പ്രസംഗത്തിലാണ് കേന്ദ്രസർക്കാർ പദ്ധതികളെ രാഷ്ട്രപതി പ്രശംസിച്ചത്. കേന്ദ്ര സർക്കാർ ലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്നും കരകയറ്റുന്നുണ്ട് . പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി ഭവന രഹിതരായ ലക്ഷങ്ങൾക്ക് പ്രയോജനപ്പെട്ടു.
ഇന്റൺഷിപ്പ് പദ്ധതി നിരവധി യുവാക്കൾക്ക് ഉപകാരപ്രദമായിയെന്നും ദ്രൗപദി മുർമു പറഞ്ഞു. പി എം കിസാൻ പദ്ധതിയെയും ആയുഷ്മാൻ ഭാരത് പദ്ധതികളെയും രാഷ്ട്രപതി ഉയർത്തിക്കാട്ടി. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് അടക്കം വിഷയങ്ങളിൽ സർക്കാർ കൃത്യമായ നിലപാട് സ്വീകരിക്കുമെന്ന് പറഞ്ഞ ദ്രൗപദി മുർമു, വന്ദേ ഭാരത് അടക്കം പുതിയ മോഡൽ ട്രെയിനുകൾ രാജ്യത്തിന്റെ റെയിൽവേ വികസനത്തിൽ നിർണ്ണായകമായിയെന്നും കൂട്ടിച്ചേർത്തു. ആയുഷ്മാൻ ഭാരത് യോജനയിലൂടെ 70ന് മുകളിലുള്ള ആളുകൾക്ക് 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് ലഭിക്കുന്നു. വളരെ വേഗം ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്നും രാഷ്ട്രപതി പറഞ്ഞു.
നികുതിഭാരം കുറയ്ക്കുമെന്നും ദാരിദ്ര്യനിർമ്മാർജ്ജനത്തിനും പ്രഥമ പരിഗണന നൽകുമെന്ന് രാഷ്ട്രപതി വ്യക്തമാക്കി. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് , വഖഫ് നിയമഭേദഗതി ബിൽ കൊണ്ട് വരാനുള്ള ചർച്ചകൾ നടക്കുകയാണ്. വികസിത് ഭാരതത്തിലേക്കുള്ള യാത്രയിലാണ് രാജ്യം. മധ്യ വർഗ്ഗത്തിന് പ്രാധാന്യം നൽകും. തന്റെ സർക്കാരിന്റെ മന്ത്രമാണ് എല്ലാവർക്കും ഒപ്പം, എല്ലാവരുടെയും വികസനം എന്നത്. ഇതാണ് വികസിതഭാരത്തിന്റെ നിർമ്മാണത്തിന് ആധാരമെന്നും രാഷ്ട്രപതി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.