26 March 2025, Wednesday
KSFE Galaxy Chits Banner 2

അബുദാബി വാർഷിക സംഗമം നടന്നു: യുവകലാസാഹിതിക്ക് പുതിയ ഭാരവാഹികളായി

Janayugom Webdesk
അബുദാബി
October 9, 2023 9:06 am

യുവകലാസാഹിതി അബുദാബി വാർഷിക സംഗമം സംഘടിപ്പിച്ചു. അബുദാബി കേരള സോഷ്യൽ സെന്ററിൽ വച്ച് നടന്ന വാർഷിക സംഗമത്തിൽ അബുദാബിയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 100 ഓളം പ്രതിനിധികൾ പങ്കെടുത്തു.
കേരള സോഷ്യൽ സെന്റെർ പ്രസിഡന്റ് എ കെ ബീരാൻകുട്ടി വാർഷിക സംഗമം ഉദ്ഘാടനം ചെയ്തു. തുടർന്ന് കേരള സോഷ്യൽ സെന്റെർ വൈസ് പ്രസിഡന്റ് റോയ് ഐ വർഗീസ്, പ്രശാന്ത് ആലപ്പുഴ, ബിജു ശങ്കർ, സുബാഷ് ദാസ് എന്നിവർ ആശംസകൾ നേർന്നു. എം സിദ്ദിഖിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ചന്ദ്രശേഖരൻ, സുനിൽ ബാഹുലേയൻ എന്നിവർ നിയന്ത്രിച്ചു. മനു കൈനകരി സ്വാഗതവും സുൽഫിക്കർ ചെങ്ങാനത്ത് നന്ദിയും പറഞ്ഞു. 

പുതിയ ഭാരവാഹികളായി
രഞ്ജിത്ത് പരിയാരം (സെക്രട്ടറി),ആർ ശങ്കർ (പ്രസിഡന്റ്), സുൽഫിക്കർ ചെങ്ങനാത്ത് (ട്രെഷറർ), രാകേഷ് നമ്പ്യാർ, രത്‌നകുമാർ മേലായിക്കണ്ടി (വൈസ് പ്രസിഡന്റ്), ഫൈസൽ ആലിങ്ങൽ, സീമ കൃഷ്ണൻ (ജോയിന്റ് സെക്രട്ടറി ), എം പി പ്രജീഷ് (അസിസ്റ്റന്റ് ട്രെഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.