ബീച്ചിൽ നടന്ന സംഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലും ബാരിക്കേഡുകൾ മറിഞ്ഞ് വീണ് ഇരുപതോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റ എട്ടുപേരെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർത്തിക് ബേപ്പൂർ, അഭിരാജ് മടവൂർ, മോഹിത് മൻഹാൽ മാങ്കാവ്, മുഹമ്മദ് രതീബ് മലപ്പുറം, തൗഫീക്ക് പരുത്തിപ്പാറ, നാജിർ കൊല്ലം, അൽഹാസ് തലക്കുളത്തൂർ, അസ്ലം പുത്തൂർമഠം എന്നിവരെയാണ് മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചത്.
ഇന്നലെ രാത്രി ജെഡിടി കോളെജ് വിദ്യാർത്ഥികൾ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് അപകടമുണ്ടായത്. സംഘാടകർ പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ പരിപാടി കാണാനെത്തിയിരുന്നു. പരിപാടിക്കെത്തിയവർ തമ്മിൽ ഉന്തും തള്ളുമുണ്ടായതോടെയാണ് അപകടമുണ്ടായത്. ഇതിനടയില്‍ ബാരിക്കേഡുകള്‍ മറിഞ്ഞു വീഴുകയായിരുന്നു. ആളുകളെ നിയന്ത്രിക്കാൻ പൊലീസ് ലാത്തി വീശി. രക്ഷാപ്രവർത്തനത്തിന് പോലും ബീച്ചിലെത്തിയവരുടെ തിരക്ക് പ്രതികൂലമായതോടെ ബീച്ചിൽ നിന്ന് പൊലീസ് ആളുകളെ ഒഴിപ്പിച്ചു. വാഹനങ്ങൾ തടഞ്ഞും കടകൾ അടപ്പിച്ചുമാണ് പൊലീസ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്.
ഉൾക്കൊള്ളാൻ കഴിയാത്തത്ര ആളുകളെ പരിപാടിക്ക് പ്രവേശിപ്പിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. അപകടത്തെ തുടർന്ന് പരിപാടി നിർത്തിവെച്ചു.
English summary:Accident during beach concert: About 20 people were injured when the barricade fell
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.