
കോവിഡിനു ശേഷം യുവാക്കൾ കുഴഞ്ഞുവീണു മരിക്കുന്ന സംഭവങ്ങൾക്ക് കോവിഡ് വാക്സിനുമായി ബന്ധമില്ലെന്ന എയിംസ് പഠനം. യുവാക്കളിലെ മരണത്തിന് പ്രധാന കാരണം ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളുടെ അസാധാരണമായ വികാസത്തില്‍ നിന്നുണ്ടാകുന്ന കൊറോണറി ആര്‍ട്ടറി എക്ടാസിയ (സിഎഇ) രോഗമാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ശ്വസനസംബന്ധമായതും യഥാര്‍ത്ഥ കാരണങ്ങള്‍ വ്യക്തമാകാത്തതുമായ മരണങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) നടത്തിക്കൊണ്ടിരിക്കുന്ന പ്രോജക്ടിന്റെ ഭാഗമായി ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർച്ചിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. പെട്ടെന്നുള്ള മരണങ്ങളും കോവിഡ് അണുബാധയോ വാക്സിനേഷനോ തമ്മിൽ കാര്യമായ ബന്ധമില്ലെന്ന് പഠനത്തിൽ കണ്ടെത്തി.
യുവാക്കളിൽ ഉണ്ടാകുന്ന പെട്ടെന്നുള്ള മരണങ്ങള്‍ക്ക് പൊതു കാരണമില്ലെന്ന് പഠനം പറയുന്നു. 42.6% ത്തിനും ഹൃദയ സംബന്ധമായ അസുഖങ്ങളാണ് കാരണം. അവരിൽ മിക്കവർക്കും ഗുരുതരമായ കൊറോണറി ആർട്ടറി രോഗമുണ്ടായിരുന്നു. പലപ്പോഴും മുൻകൂട്ടി രോഗനിർണയം നടത്തിയിരുന്നില്ല. ന്യുമോണിയ, ക്ഷയം, ശ്വാസംമുട്ടൽ തുടങ്ങിയ ശ്വസനസംബന്ധമായ രോഗങ്ങളാണ് അഞ്ചിൽ ഒന്ന് മരണങ്ങൾക്കും കാരണം. ഒരു വർഷത്തിനിടെ പരിശോധിച്ച എല്ലാ പെട്ടെന്നുള്ള മരണങ്ങളിലും പകുതിയിലധികവും 45 വയസിന് താഴെയുള്ളവരാണെന്നും പഠനം പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.