ആംആദ്മി പാര്‍ട്ടിക്കും മന്ത്രി സത്യേന്ദ്ര ജെയ്നിനുമെതിരെ ഗുരുതര ആരോപണവുമായി സാമ്പത്തിക തട്ടിപ്പു കേസില്‍ ജയിലില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖര്‍.
ദക്ഷിണേന്ത്യയിലെ സുപ്രധാന പാര്‍ട്ടി പദവി വാഗ്ദാനം ചെയ്ത എഎപിക്ക് 50 കോടി രൂപ നല്‍കിയെന്നാണ് വെളിപ്പെടുത്തല്‍. തിഹാര്‍ ജയിലില്‍ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ 10 കോടി രൂപ ജയില്‍ മന്ത്രിയായിരുന്ന സത്യേന്ദ്ര ജെയ്നും നല്‍കി. ഇക്കാര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കാന്‍ ജെയ്നും തിഹാര്‍ ജയില്‍ ഡിജിയും ഭീഷണിപ്പെടുത്തുകയാണെന്നും വ്യക്തമാക്കി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേയ്ക്ക് സുകേഷ് ചന്ദ്രശേഖര്‍ കത്തയച്ചു.
സാമ്പത്തിക തട്ടിപ്പു കേസുകളിൽ ഉൾപ്പെടെ പ്രതിയായിട്ടുള്ള സുകേഷ് 2017 മുതൽ ഡൽഹി തിഹാർ ജയിലിലാണ്. കത്ത് ഗവര്‍ണര്‍ തുടര്‍ നടപടിക്കായി ഡല്‍ഹി ചീഫ് സെക്രട്ടറിക്ക് അയച്ചതായാണ് വിവരം. അതേസമയം ബിജെപി സുകേഷ് ചന്ദ്രശേഖറിനെ വച്ച് കളിക്കുകയാണെന്നും ലക്ഷ്യം ഗുജറാത്ത് തെരഞ്ഞെടുപ്പാണെന്നും അരവിന്ദ് കെജ്‌രിവാള്‍ പ്രതികരിച്ചു.
English Summary:Accused in jail in financial fraud case for allegedly paying crores to AAP and minister
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.