5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 30, 2024
October 29, 2024
October 28, 2024
October 26, 2024
October 25, 2024
October 25, 2024
October 25, 2024
October 25, 2024
October 24, 2024
October 18, 2024

പട്ടാപ്പകല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് നേരേ ആസിഡ് ആക്രമണം, വീഡിയോ: ഒരാള്‍ അറസ്റ്റില്‍

Janayugom Webdesk
ന്യൂഡല്‍ഹി
December 14, 2022 3:36 pm

പട്ടാപ്പകല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് നേരേ ആസിഡ് ആക്രമണം. ഡല്‍ഹി ദ്വാരകയില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ടുപേര്‍ 17‑കാരിയായ വിദ്യാര്‍ത്ഥിനിക്ക് നേരെ ആസിഡ് ഒഴിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സഹോദരിക്കൊപ്പം സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് വിദ്യാര്‍ത്ഥിനിക്ക് നേരേ ആസിഡ് ആക്രമണമുണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ആക്രമണത്തിനിരയായ പെണ്‍കുട്ടി സമീപവാസിയുടെ അടുത്തേക്കാണ് സഹായത്തിനായി ഓടിയതെന്ന് ദൃക്‌സാക്ഷിയായ ഒരാള്‍ പ്രതികരിച്ചു. ഇദ്ദേഹമാണ് പെണ്‍കുട്ടിയെ സഹായിച്ചതെന്നും ദൃക്‌സാക്ഷി പറഞ്ഞു. മകളുടെ കണ്ണിലടക്കം ആസിഡ് വീണതായി 17‑കാരിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ആരെങ്കിലും ശല്യംചെയ്തിരുന്നതായി മകള്‍ ഇതുവരെ പരാതിപ്പെട്ടിട്ടില്ലെന്നും അങ്ങനെയുണ്ടായിരുന്നെങ്കില്‍ മകള്‍ക്കൊപ്പം എല്ലായിടത്തേക്കും താനും ഒപ്പംപോകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ടാമനായി തിരച്ചില്‍ തുടരുകയാണെന്നും ഇതിനായി വിവിധസംഘങ്ങളെ രൂപവത്കരിച്ചതായും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തെ അപലപിച്ച് ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാളും രംഗത്തെത്തി.

Eng­lish Sum­ma­ry: Acid Attack On Del­hi Schoolgirl
You may also like this video

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.