ടെക്സാസ് വെടിവയ്പിന് ശേഷം പ്രദേശം സന്ദർശിച്ച പ്രസിഡന്റെ ജോ ബൈഡന് മുന്നിലേക്ക് രാജ്യത്തെ തോക്ക് ലോബിക്കെതിരെ നടപടിയെടുക്കണമെന്ന് ആൾക്കൂട്ടത്തിന്റെ അഭ്യർത്ഥന. ടെക്സാസിലെ ഉവാൾഡെ സന്ദർശനത്തിനിടെയാണ് അഭ്യർത്ഥനയുമായി ആളുകൾ പ്രസിഡന്റിനെ വളഞ്ഞത്.
വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളോടൊപ്പമുള്ള പ്രാര്‍ത്ഥനയ്ക്ക് ശേഷം പള്ളിയിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോഴാണ് ജനക്കൂട്ടത്തിൽ നിന്ന് ആർപ്പുവിളികൾ ഉയർന്നത്.
ഇത്തരം കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് ജനങ്ങൾ ബൈഡനോട് അഭ്യർഥിച്ചു. ഞങ്ങൾ ഇത് അവസാനിപ്പിക്കുമെന്ന് ബൈഡൻ ജനക്കൂട്ടത്തോട് പ്രതികരിച്ചു.
ടെക്സസിൽ വെച്ച് പരസ്യമായി പ്രതികരിക്കാൻ ബൈഡൻ തീരുമാനിച്ചിരുന്നില്ല. റോബ് എലിമെന്ററി സ്കൂളിൽ നടന്ന വെടിവെപ്പിൽ 19 കുട്ടികളും രണ്ട് അധ്യാപകരുമുൾപ്പടെ 21 പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം അമേരിക്കയിലെ തോക്ക് ലോബി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നിരവധി ആളുകളാണ് രംഗത്തെത്തിയത്.
English summary;Action must be taken against the gun lobby; The request of the crowd to Biden
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.