15 April 2024, Monday

Related news

April 6, 2024
April 1, 2024
March 21, 2024
March 14, 2024
March 3, 2024
February 24, 2024
February 11, 2024
February 8, 2024
February 8, 2024
February 8, 2024

ബൈഡന്റെ ആരോപണങ്ങള്‍ തള്ളി പാകിസ്ഥാന്‍

Janayugom Webdesk
ഇസ്‌ലാമാബാദ്
October 16, 2022 9:52 pm

പാകിസ്ഥാനെയും ആണവായുധ ശേഷിയേയും കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയ ആരോപണങ്ങള്‍ തള്ളി പാകിസ്ഥാന്‍. പ്രസ്താവനങ്ങളില്‍ വസ്തുതാ പിശകുകളുണ്ടെന്നും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പറഞ്ഞു. പാകിസ്ഥാൻ ഉത്തരവാദിത്തമുള്ള ആണവ രാഷ്ട്രമാണ്. ഐഎഇഎ ആണവ ആസ്തികൾക്ക് മികച്ച സുരക്ഷയുള്ളതിൽ ഞങ്ങൾ അഭിമാനിക്കുന്നു. കഴിഞ്ഞ പതിറ്റാണ്ടുകളില്ലെല്ലാം ആണവ സുരക്ഷ ഉറപ്പാക്കാന്‍ കഴിയുമെന്ന് പാകിസ്ഥാന്‍ തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ നടപടികളെ അതീവ ഗൗരവത്തോടെയാണ് കൈകാര്യം ചെയ്യുന്നത്. അതിൽ ആർക്കും സംശയം വേണ്ടെന്ന് ഷഹബാസ് ശരീഫ്’ ട്വീറ്റ് ചെയ്തു.

ഡെമോക്രാറ്റിക് കോൺഗ്രസ് പ്രചരണ കമ്മിറ്റി റിസപ്ഷനിൽ ചൈനയെയും റഷ്യയെയും സംബന്ധിച്ച യുഎസ് വിദേശനയത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ലോകത്തിലെ ഏറ്റവും അപകടകരമായ രാഷ്ട്രങ്ങളിലൊന്നാണ് പാകിസ്ഥാനെന്ന് ബൈഡൻ പറഞ്ഞത്. പാകിസ്ഥാനും അമേരിക്കയും തമ്മില്‍ ആരോഗ്യകരമായ സൗഹൃദം പങ്കിട്ടതിന്റെ ചരിത്രമുണ്ട്. ലോകം വളരെ പ്രതിസന്ധികള്‍ നിറഞ്ഞ ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ രാജ്യങ്ങള്‍ പരസ്പരം സഹകരിക്കേണ്ടത് അത്യാവശ്യമാണ്. അനാവശ്യ പരാമര്‍ശങ്ങളിലൂടെ ഇത്തരം ബന്ധങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കരുതെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. 

Eng­lish Summary:Pakistan rejects Biden’s allegations
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.