20 April 2024, Saturday

Related news

March 12, 2024
March 10, 2024
November 11, 2023
September 19, 2023
July 25, 2023
July 10, 2023
June 24, 2023
June 23, 2023
May 3, 2023
April 17, 2023

ജീവനക്കാരോട് മോശമായി പെരുമാറി; ബെെഡന്റെ ഉപദേഷ്ടാവ് രാജിവച്ചു

Janayugom Webdesk
വാഷിങ്ടണ്‍
February 8, 2022 10:12 pm

ജീവനക്കാരോട് മോശമായി പെരുമാറിയെന്ന അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന് പിന്നാലെ യുഎസ് പ്രസിഡന്റ് ജോ ബെെഡന്റെ ഉന്നത ശാസ്ത്രീയ ഉപദേഷ്ടാവ് എറിക് ലാന്‍ഡര്‍ രാജിവച്ചു. ജീവനക്കാരുടെ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, ഓഫീസ് ഓഫ് സയന്‍സ് ആന്റ് ടെക്നോളജി പോളിസി ഡയക്ടറും ബെെഡന്റെ ഉപദേഷ്ടാവുമായിരുന്ന ലാന്‍ഡര്‍ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയെന്ന് തെളിഞ്ഞിരുന്നു.

ലാന്‍ഡര്‍ക്ക് താക്കീത് നല്‍കിയിരുന്നെങ്കിലും സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുമെന്നത് സംബന്ധിച്ച് തീരുമാനമെടുത്തിരുന്നില്ല. എന്നാല്‍ ലാന്‍ഡര്‍ സ്വമേധയാ രാജി സമര്‍പ്പിക്കുകയായിരുന്നു. തിരുത്തല്‍ നടപടികളാണ് ലാന്‍ഡറോട് നിര്‍ദേശിച്ചിരുന്നതെന്നും ബെെഡന്‍ രാജി ആവശ്യപ്പെട്ടിരുന്നില്ലെന്നും വെെറ്റ് ഹൗസ് അറിയിച്ചു. താന്‍ സംസാരിച്ച രീതി സഹപ്രവര്‍ത്തകരെ വേദനപ്പിച്ചെന്നറിഞ്ഞതില്‍ ഖേദിക്കുന്നുവെന്നും പദവിയില്‍ തുടരാന്‍ സാധ്യമല്ലെന്ന് വിശ്വസിക്കുന്നതായും ലാന്‍ഡര്‍ രാജിക്കത്തില്‍ പറഞ്ഞു.

ജീവനക്കാരോട് ക്ഷമാപണം നടത്തികൊണ്ടുള്ള പ്രസ്താവനയും പുറത്തിറക്കിയിരുന്നു. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അദ്ദേഹത്തിന്റെ സഹായികളും രാഷ്ട്രീയ ശത്രുക്കളോട് പെരുമാറുകയും ഇടപഴകുകയും ചെയ്യുന്ന അപകീർത്തികരമായ പതിവ് രീതികളില്‍ നിന്ന് വ്യത്യസ്തമായുള്ള ആശയമെന്ന തരത്തില്‍ സുരക്ഷിതവും ആദരവുമുള്ള ജോലിസ്ഥല നയം ജോ ബെെഡന്‍ അധികാരമേറ്റപ്പോൾ പ്രഖ്യാപിച്ചിരുന്നു.

eng­lish sum­ma­ry; Employ­ees were mis­treat­ed; Biden’s advis­er resigned

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.