9 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 4, 2025
April 4, 2025
April 3, 2025
March 23, 2025
February 7, 2025
January 27, 2025
January 27, 2025
January 14, 2025
January 7, 2025
December 31, 2024

നടൻ വിജയ് ബാബുവിന്റെ സ്വത്ത് കണ്ടുകെട്ടാൻ നടപടി

Janayugom Webdesk
കൊച്ചി
May 23, 2022 10:39 pm

ബലാത്സംഗക്കേസിൽ പ്രതിയായ നടൻ വിജയ് ബാബുവിന്റെ സ്വത്ത് കണ്ടുകെട്ടാൻ പൊലീസ് നീക്കം. ഇന്ന് കീഴടങ്ങാൻ തയാറായില്ലെങ്കിൽ വിജയ് ബാബുവിന്റെ നാട്ടിലുള്ള സ്വത്ത് വകകൾ കണ്ടു കെട്ടാൻ പൊലീസ് നിയമോപദേശം തേടി. വിജയ് ബാബുവിനെ കണ്ടെത്താൻ പൊലീസ് അർമേനിയയിലെ എംബസിയുടെ സഹായം തേടിയിട്ടുണ്ട്. ജോർജിയയിൽ ഇന്ത്യക്ക് എംബസിയില്ലാത്ത സാഹചര്യത്തിലാണ് അയൽ രാജ്യമായ അർമേനിയയുടെ ഇന്ത്യൻ എംബസിയുടെ സഹായം തേടിയത്.

പാസ്പോർട്ട് റദ്ദാക്കി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നതോടെ വിജയ് ബാബുവിന് കീഴടങ്ങേണ്ടി വരുമെന്ന് പൊലീസ് പറഞ്ഞു.
കോടതി നടപടികൾ നീളുന്ന സാഹചര്യത്തിലാണ് വിജയ് ബാബു ജോർജിയയിലേക്ക് കടന്നതെന്നാണ് സൂചന. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാൻ ധാരണയില്ലാത്ത രാജ്യമാണ് ജോർജിയ. ഇതിനാലാണ് പൊലീസ് വിജയ് ബാബുവിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നത്.

ഹൈക്കോടതിയുടെ താക്കീത്; ‘ആദ്യം നാട്ടിലേക്ക് വരൂ… എന്നിട്ട് ഹര്‍ജി പരിഗണിക്കാം’

പീഡന പരാതിയെ തുടര്‍ന്ന് വിദേശത്തേക്ക് മുങ്ങിയ നടൻ വിജയ് ബാബുവിനോട് ഉടന്‍ നാട്ടിലേക്ക് മടങ്ങിയെത്താൻ ഹൈക്കോടതി. വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതി നിർദേശം. ആദ്യം മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് ഹാജരാക്കൂ. അതിനുശേഷം ഹർജി പരിഗണിക്കാമെന്ന് ജസ്റ്റിസ് പി ഗോപിനാഥ് പറഞ്ഞു.

വിജയ് ബാബു അന്വേഷണത്തിൽ നിന്നും ഒളിച്ചോടിയെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. അതേസമയം അന്വേഷണവുമായി സഹകരിക്കുമെന്നും കോടതി ആവശ്യപ്പെടുന്ന സമയത്ത് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ തയാറാണെന്നും വിജയ് ബാബുവിന്റെ അഭിഭാഷകൻ അറിയിച്ചു. അപ്പോഴാണ് വിജയ് ബാബു രാജ്യത്തുണ്ടോയെന്ന് കോടതി ആരാഞ്ഞത്.

Eng­lish Summary:Action tak­en to con­fis­cate the prop­er­ty of actor Vijay Babu
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.