30 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 28, 2025
March 18, 2025
March 17, 2025
March 17, 2025
March 16, 2025
March 13, 2025
March 12, 2025
March 11, 2025
March 7, 2025
March 5, 2025

സിനിമാ തിയറ്ററുകളില്‍ ടിക്കറ്റ് വച്ച് നാടകം കളിക്കാമെന്ന് നടന്‍ ഹരീഷ് പേരടി

Janayugom Webdesk
July 5, 2022 9:07 am

തിയറ്റര്‍ ഉടമകള്‍ക്ക് മുന്നില്‍ പുതിയ ആശയവുമായി നടന്‍ ഹരീഷ് പേരടി. പ്രേക്ഷകര്‍ എത്താത്തതിനാല്‍ നഷ്ടം നേരിടുന്ന തിയറ്റര്‍ ഉടമകള്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം പരീക്ഷണാര്‍ത്ഥം നിങ്ങളുടെ തിയറ്റര്‍ ഇപ്പോഴുള്ള അതേ നിരക്കില്‍ നാടകങ്ങള്‍ക്ക് വിട്ടുകൊടുക്കാന്‍ തയ്യാറുണ്ടോയെന്ന് നടന്‍ ഹരീഷ് പേരടി ഫേസ്ബുക്കിലൂടെ ചോദിച്ചു.

‘തലച്ചോറിലേക്കും ജീവിതത്തിലേക്കും ഒന്നും കൊണ്ടുപോകാനില്ലാത്ത ഈ റിയലസ്റ്റിക്ക് സിനിമാ ആവര്‍ത്തനങ്ങള്‍ കണ്ടു മടുത്ത പ്രേക്ഷകര്‍ക്ക് ഒരു സമാധാനമുണ്ടാകും. നാടകക്കാര്‍ റെഡിയാണ്. നിങ്ങള്‍ റെഡിയാണോ?’ സര്‍ക്കാരിനോട് ഇതൊക്കെ പറഞ്ഞ് മടുത്തതാണെന്നും ഹരീഷ് പേരടി വിമര്‍ശിച്ചു. ടിക്കറ്റ് എടുത്ത് ആളുകള്‍ നാടകം കാണാന്‍ തുടങ്ങിയാല്‍ നാടകക്കാരും നികുതിദായകരായി മാറുമെന്നും ഹരീഷ് ചൂണ്ടിക്കാട്ടി.

ഹരീഷ് പേരടി ഫേസ്ബുക്ക് പോസ്റ്റ്

മലയാള സിനിമകള്‍ തിയേറ്ററില്‍ കാണാന്‍ ആളില്ല എന്ന വാര്‍ത്തകള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്ന സ്ഥിതിക്ക് തിയേറ്റര്‍ ഉടമകളോട് ഒരു ചോദ്യം …ആഴ്ചയില്‍ ഒരു ദിവസം പരീക്ഷണാര്‍ത്ഥം നിങ്ങളുടെ തിയേറ്റര്‍ ഇപ്പോഴുള്ള അതേ നിരക്കില്‍ നാടകങ്ങള്‍ക്ക് വിട്ടുകൊടുക്കാന്‍ തയ്യാറുണ്ടോ…തലച്ചോറിലേക്കും ജീവിതത്തിലേക്കും ഒന്നും കൊണ്ടുപോകാനില്ലാത്ത ഈ റിയലസ്റ്റിക്ക് സിനിമാ ആവര്‍ത്തനങ്ങള്‍ കണ്ടു മടുത്ത പ്രേക്ഷകര്‍ക്ക് ഒരു സമാധാനമുണ്ടാവും…നാടകക്കാര്‍ റെഡിയാണ്…നിങ്ങള്‍ റെഡിയാണോ..സര്‍ക്കാറിനോട് ഇതൊക്കെ പറഞ്ഞ് മടുത്തതാണ് …ടിക്കറ്റ് എടുത്ത് ആളുകള്‍ നാടകം കാണാന്‍ തുടങ്ങിയാല്‍ നാടകക്കാരും നികുതിദായകരായി മാറും…ഏത് സര്‍ക്കാറും പിന്നാലെ വന്നോളും…അത് അപ്പോള്‍ ആലോചിക്കാം…ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പറഞ്ഞ കോഴിക്കോട്ടെ കൊളാബിയില്‍ നിന്ന് തന്നെ തുടങ്ങാം…നാടകവും റെഡിയാണ്…ശാന്തന്റെ ”ഭൂപടം മാറ്റി വരക്കുമ്പോള്‍” റഫീക്കിന്റെ സംവിധാനത്തില്‍ കോഴിക്കോട്ടെ നാടകക്കാര്‍ ഈ വിപ്ലവം ഉത്ഘാടനം ചെയ്യും…ധൈര്യമുള്ള തിയേറ്റര്‍ ഉടമകള്‍ മറുപടി തരിക … നാളെയെങ്കില്‍ നാളെ..ഞങ്ങള്‍ റെഡിയാണ്…

Eng­lish sum­ma­ry; Actor Har­ish Pera­di said that we can per­form the play in cin­e­ma theatres

You may also like this video;

നിരവധി ആത്മഹത്യകള്‍ നടക്കുന്ന ആത്മഹത്യവനം | SHORT NEWS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.