2 May 2024, Thursday

Related news

March 28, 2024
March 9, 2024
February 25, 2024
December 30, 2023
September 28, 2023
September 21, 2023
August 25, 2023
August 14, 2023
July 2, 2023
May 17, 2023

മയക്കുമരുന്ന് കേസ്; നടി രാകുല്‍ പ്രീതിനെ ചോദ്യം ചെയ്യുന്നു

Janayugom Webdesk
ഹെെദരാബാദ്
September 3, 2021 3:49 pm

മയക്കുമരുന്ന് കേസിൽ ചോദ്യം ചെയ്യലിനായി നടി രാകുൽ പ്രീത് സിങ് എൻഫോഴ്സ്മെന്റിന് മുൻപാകെ ഹാജരായി. മയക്കുമരുന്ന് കേസിലെ കള്ളപ്പണം വെളുപ്പിക്കൽ സാധ്യത അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഹൈദരാബാദ് സോണൽ ഓഫീസിലാണ് നടി എത്തിയത്.

 


ഇതും കൂടി വായിക്കൂ: മയക്കുമരുന്ന് കേസ്: റാണാ ദഗുബാട്ടിക്കും രാകുല്‍ പ്രീതിനും എൻസിബി നോട്ടീസ്


കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം തെലുഗു നടി ചാർമി കൗർ, സിനിമാ സംവിധായകൻ പുരി ജഗനാഥ് എന്നിവരിൽ നിന്ന് എൻഫോഴ്സ്മെന്റ് മൊഴിയെടുത്തിരുന്നു. മയക്കുമരുന്ന് കേസിൽ സിനിമാ താരങ്ങളായ രാകുൽ പ്രീത് സിങ്, റാണ ദഗ്ഗുബട്ടി, രവി തേജ ഉൾപ്പെടെ 12 പേരോടാണ് ചോദ്യം ചെയ്യലിനായി നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് നോട്ടീസ് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാകുൽ പ്രീതി സിങ് ഹൈദരാബാദിലെത്തിയത്. നാലു വർഷം മുൻപ് നടന്ന മയക്കുമരുന്ന് കേസിലാണ് നടപടി.
2017ൽ തെലങ്കാന എക്സൈസ് ഡിപ്പാർട്ട്മെന്റ് 30 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത കേസുമായി ബന്ധപ്പെട്ടാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നത്.


ഇതും കൂടി വായിക്കൂ: ബോളിവുഡ് നടന്‍ അര്‍മാന്‍ കോലി മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ


സെപ്റ്റംബർ ആറിന് ഹാജരാകാനാണ് നടി രാകുൽ പ്രീത് സിങ്ങിനോട് അന്ന് ആവശ്യപ്പെട്ടത്. നടൻ റാണ ദഗ്ഗുബട്ടിയോട് സെപ്റ്റംബർ എട്ടിനും തെലുങ്ക് നടൻ രവി തേജയോട് തൊട്ടടുത്ത ദിവസവും ചോദ്യം ചെയ്യലിന് ഹാജരാകാനും ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇവർ മൂന്നുപേരും പ്രതിപ്പട്ടികയിൽ ഇല്ല. കള്ളപ്പണ്ണം വെളുപ്പിക്കൽ കേസിൽ ഇവർക്ക് പങ്കുണ്ടോ എന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളാണ് എൻഫോഴ്സ്മെന്റ് അന്വേഷിക്കുന്നത്.
2017ൽ മയക്കുമരുന്ന് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് 12 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 11 കേസുകളിൽ തെലങ്കാന എക്സൈസ് ഡിപ്പാർട്ട്മെന്റ് കുറ്റപത്രം സമർപ്പിച്ചു. പിന്നീട് ഇതിൽ കള്ളപ്പണം വെളുപ്പിക്കലിനുള്ള സാധ്യത പരിശോധിക്കാനാണ് എൻഫോഴ്സ്മെന്റ് അന്വേഷണം ആരംഭിച്ചത്. നിലവിൽ കേസിൽ തെലങ്കാന എക്സൈസ് ഡിപ്പാർട്ട്മെന്റ് 30 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധിപ്പേരെ ചോദ്യം ചെയ്തിട്ടുമുണ്ട്.

Eng­lish sum­ma­ry; Drugs Case: Drugs Case:  Actor Rakul Preet Singh Reach­es Probe Agen­cy’s Office

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.