29 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 27, 2024
October 6, 2024
September 10, 2024
July 8, 2024
April 6, 2024
April 1, 2024
March 28, 2024
March 21, 2024
February 3, 2024
February 1, 2024

നടന്‍ സോനു സൂദിന്റെ സഹോദരി രാഷ്ട്രിയത്തിലേക്ക്

Janayugom Webdesk
ചണ്ഡീഗഡ്
November 14, 2021 3:14 pm

വരുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ നടന്‍ സോനു സൂദിന്റെ സഹോദരി മാളവിക സൂദ് മത്സരിക്കും. ചണ്ഡീഗഡിസെ മോഗയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം സോനു അറിയിച്ചത്. അതേസമയം തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തിരുമാനിച്ചെങ്കിലും ഏതു പാര്‍ട്ടിക്ക് വേണ്ടിയാണ് മത്സരിക്കുന്നതെന്ന് സോനു വ്യക്തമാക്കിയിട്ടില്ല. 

പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയുമായി സോനു നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് മുന്‍പ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളുമായും സോനു കൂടിക്കാഴ്ച നടത്തി. ദേശ് കാ മെന്റേഴ്‌സ് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറായി സോനുവിനെ കേജ്‌രിവാള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള പദ്ധതിയാണ് ഇത്. 

eng­lish sum­ma­ry: Actor Sonu Sood’s sis­ter enters politics
you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.