സുധീർ കരമന നീണ്ട ഇടവേളക്ക് ശേഷം വീണ്ടും “വേങ്ങന്നൂർ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ” ആയി ചാർജ്ജ് ഏറ്റെടുത്തു. കഴിഞ്ഞ 17 വർഷമായി ഇതേ സ്കൂളിലെ പ്രിൻസിപ്പൽ ആയിരുന്നു സുധീർ കരമന. നടന്മാരുടെ സംഘടനയായ “ ‘അമ്മ ” യുടെ എക്സിക്യൂട്ടീവിലേക്ക് നടന്ന ഇലക്ഷനിൽ ഏറ്റവും അധികം വോട്ടുവാങ്ങി സുധീർ കരമന വിജയിച്ചിരുന്നു. ഒരു ഇടവേളക്ക് ശേഷം പ്രിൻസിപ്പൽ ആയി ചുമതല ഏറ്റെടുത്തെങ്കിലും തുടർന്നും അഭിനയ രംഗത്തു ശക്തമായി തന്നെ നിൽക്കാനാണ് സുധീർ കരമനയുടെ തീരുമാനം. ഇപ്പോൾ ഷാജികൈലാസ് സംവിധാനം ചെയ്യുന്ന പ്രിഥ്വിരാജ് ചിത്രമായ “കടുവ” യിലാണ് സുധീർ കരമന അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
English Summary: Actor Sudheer Karamana takes over as principal after a long break
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.