26 December 2024, Thursday
KSFE Galaxy Chits Banner 2

നടിയും മോഡലുമായ ഷഹന ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍

Janayugom Webdesk
കോഴിക്കോട്
May 13, 2022 12:10 pm

കോഴിക്കോട്: പരസ്യചിത്ര മോഡൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ. കാസർകോട് സ്വദേശിനി ഷഹന(20)യെയാണ് കോഴിക്കോട് പറമ്പിൽ ബസാറിലെ വാടക വീട്ടിൽ ഇന്നലെ പുലർച്ചെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജനലഴിയിലെ കമ്പിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഒരു വർഷം മുമ്പായിരുന്നു ഷഹനയുടെ വിവാഹം. വിവാഹ ശേഷം മകളെ നേരിട്ട് കാണാൻ പോലും ഭര്‍ത്താവ് സജ്ജാദ് അനുവദിച്ചിട്ടില്ലെന്ന് ഷഹനയുടെ ഉമ്മയും സഹോദരങ്ങളും പൊലീസിനോട് വെളിപ്പെടുത്തി. ജന്മദിനം ആഘോഷിക്കാൻ എല്ലാവരേയും വീട്ടിലേക്ക് ക്ഷണിച്ചിരുന്നു.

ഈ സാഹചര്യത്തിൽ ‍‍മകൾ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ല. മരണത്തിൽ ദുരൂഹതയുണ്ടെന്നും ഭർത്താവ് സജ്ജാദ് മകളെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും മാതാവ് ഉമൈബ പറഞ്ഞു. അതേസമയം ഷഹനയുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് കണ്ടെത്തി. കഞ്ചാവ്, എംഡിഎംഎ, എൽഎസ് ഡി സ്റ്റാമ്പ് എന്നിവയാണ് കണ്ടെത്തിയത്. ഷഹനയുടെ ശരീരത്തിൽ ലഹരി വസ്തുക്കളുടെ സാന്നിധ്യം ഉണ്ടോ എന്നറിയാൻ മൃതദേഹം രാസപരിശോധനയ്ക്ക് വിധേയമാക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു. സംഭവത്തിൽ ഭർത്താവ് സജ്ജാദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

അസ്വാഭാവിക മരണമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ആർഡിഒയുടെ സാന്നിധ്യത്തിലാണ് ഷഹനയുടെ പോസ്റ്റ്മോർട്ടം നടത്തുക. മൃതദേഹം രാസപരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു. ജ്വല്ലറി പരസ്യങ്ങളിൽ മോഡലായാണ് ഷഹന ശ്രദ്ധ നേടിയത്. ചില തമിഴ് സിനിമകളിലും മുഖം കാണിച്ചിട്ടുണ്ട്.

Eng­lish sum­ma­ry; Actress and mod­el Sha­hana dies under mys­te­ri­ous circumstances

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.