17 June 2024, Monday

Related news

June 11, 2024
June 10, 2024
June 3, 2024
May 31, 2024
May 28, 2024
May 23, 2024
May 21, 2024
May 18, 2024
May 8, 2024
April 17, 2024

നടിയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

Janayugom Webdesk
കൊച്ചി
August 19, 2022 8:21 pm

നടിയെ ആക്രമിച്ച കേസിൽ കോടതി മാറ്റത്തിനെതിരെ അതിക്രമത്തിനിരയായ നടി നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്നും ജഡ്ജി പിന്മാറി. ഹൈക്കോടതി ജഡ്ജി കൗസർ എടപ്പഗത്താണ് കേസ് കേൾക്കുന്നതിൽ നിന്നും പിന്മാറിയത്. കേസിന്റെ വിചാരണ പ്രത്യേക കോടതിയിൽ നിന്നും എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റുന്നതിന് എതിരെയാണ് നടി ഹൈക്കോടതിയെ സമീപിച്ചത്. കേസ് പ്രത്യേക കോടതി പരിഗണിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. 

ജുഡീഷ്യൽ ഉത്തരവ് നിലനിൽക്കെ കേസ് മാറ്റുന്നത് നിയമവിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. പ്രത്യേക കോടതി ജഡ്ജി ഹണി എം വർഗീസിന്റെ മേൽനോട്ടത്തിലാണ് വിചാരണ നടന്നുവന്നത്. ജഡ്ജി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് സ്ഥലം മാറിയപ്പോൾ കേസും അങ്ങോട്ടേക്ക് മാറ്റുകയായിരുന്നു. നേരത്തെ നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറിയിരുന്നു. 

Eng­lish Summary:Actress case: Judge with­draws from hear­ing plea
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.