22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 23, 2024
November 21, 2024
September 23, 2024
September 2, 2024
August 11, 2024
June 4, 2024
March 23, 2024
September 29, 2023
September 27, 2023
September 11, 2023

അഡാനി ഗ്രൂപ്പ് സ്ഥാപനങ്ങള്‍ കമ്പനി നിയമം ലംഘിച്ചു; കണ്ടെത്തിയത് രജിസ്ട്രാര്‍ ജനറല്‍

Janayugom Webdesk
ന്യൂഡല്‍ഹി
May 22, 2023 9:03 pm

അഡാനി പവര്‍ രണ്ടു സംഭവങ്ങളില്‍ കമ്പനി നിയമം ലംഘിച്ചതായി രജിസ്ട്രാര്‍ ജനറല്‍ ഓഫ് കമ്പനീസ്. ഇതുസംബന്ധിച്ച് ഗുജറാത്തിലെ കമ്പനീസ് ഓഫ് രജിസ്റ്റാര്‍ കേസില്‍ തീര്‍പ്പ് കല്‍പ്പിച്ചു. 2017 മുതലുള്ള മുന്നു സാമ്പത്തിക വര്‍ഷം കമ്പനിയില്‍ പങ്കാളിത്തമുള്ളവരുടെ വിവരങ്ങള്‍ മറച്ചുവച്ചതായിരുന്നു ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസ്. തുടര്‍ന്ന് രജിസ്റ്റാര്‍ ജനറല്‍ ഓഫ് കമ്പനീസ് അ‍ഡാനി പവര്‍ 75,000 രൂപ പിഴയടയ്തക്കാന്‍ നിര്‍ദേശം നല്‍കി. 2014 മുതല്‍ 2017 വരെ വാര്‍ഷിക കണക്കുകള്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയ കേസിലാണ് അഡാനി കമ്പനി രണ്ടാമത് കുടുക്കിലായത്. യഥാസമയം വാര്‍ഷിക കണക്ക് സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് മുന്നു ജീവനക്കാര്‍ക്ക് 10,200 രൂപ വീതം പിഴ ചുമത്തിയിട്ടുണ്ട്. 

കമ്പനി നിയമം 189 അനുസരിച്ച് രജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കമ്പനികളുടെ മുഴുവന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെയും വ്യക്തിഗത വിവരം, കരാര്‍ സംബന്ധിച്ചുള്ള വിവരം തുടങ്ങിയവ രജിസ്റ്റാര്‍ ഓഫ് കമ്പനീസില്‍ രേഖാമൂലം അറിയിക്കണമെന്ന വ്യവസ്ഥ അഡാനി കമ്പനി ലംഘിച്ചതായി കമ്പനികാര്യ മന്ത്രാലയം വിധികര്‍ത്താവ് ആര്‍സി മിശ്ര പറഞ്ഞു. രണ്ടു കമ്പനികള്‍ തമ്മിലുള്ളതോ, വ്യക്തികള്‍ തമ്മില്‍ നടത്തുന്ന ഇടപാടോ എന്തായാലും അത് കമ്പനി രജിസ്ട്രാര്‍ ജനറലിനു മുന്നില്‍ വിശദമാക്കാന്‍ എല്ലാവരും ബധ്യസ്ഥരാണെന്നും മിശ്ര ചൂണ്ടിക്കാട്ടി. കമ്പനി കാര്യ നിയമം 92( 4) അനുസരിച്ച് രാജ്യത്തെ എല്ലാ രജിസ്റ്റേര്‍ഡ് കമ്പനികളും വര്‍ഷിക കണക്കുകള്‍ കമ്പനി രജിസ്ട്രാര്‍ മുമ്പാകെ ബോധിപ്പിക്കണമെന്ന് വ്യവസ്ഥ അഡാനി കമ്പനി ലംഘിച്ചതായി രജിസ്ട്രാര്‍ ഓഫ് കമ്പനീസ് കണ്ടെത്തുകയായിരുന്നു. 

Eng­lish Sum­ma­ry; Adani Group enti­ties vio­lat­ed Com­pa­nies Act; Found by the Reg­is­trar General
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.