3 March 2025, Monday
KSFE Galaxy Chits Banner 2

Related news

February 13, 2025
January 24, 2025
December 21, 2024
December 11, 2024
November 23, 2024
November 21, 2024
October 1, 2024
September 23, 2024
September 2, 2024
August 11, 2024

അഡാനി ഗ്രൂപ്പ് 52.02 കോടി നഷ്ടപരിഹാരം നല്കണം

Janayugom Webdesk
ഉഡുപ്പി
June 2, 2022 8:42 pm

അഡാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഉഡുപ്പി പവർ കോർപറേഷൻ ലിമിറ്റഡ് (യുപിസിഎൽ) തെർമൽ പ്ലാന്റിന് 52.02 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ദേശീയ ഹരിത ട്രെെബ്യൂണല്‍ ഉത്തരവ്. യെല്ലൂർ, നന്ദിക്കൂർ വില്ലേജുകളിൽ താപവൈദ്യുത നിലയം സ്ഥാപിക്കുന്നതിനെതിരെ ജനജാഗൃതി സമിതിയുള്‍പ്പെടെ നൽകിയ ഒരുകൂട്ടം ഹർജികൾ പരിഗണിക്കവെയാണ് ജസ്റ്റിസ് കെ രാമകൃഷ്ണൻ അധ്യക്ഷനായ ബെഞ്ച് വിധി പ്രസ്താവിച്ചത്.

പ്ലാന്റ് സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിലെ പരിസ്ഥിതി നാശത്തിനും നിവാസികളുടെ ആരോഗ്യത്തിനുണ്ടായ ആഘാതത്തിനും 52,02,50,000 രൂപ നല്കാനാണ് എൻജിടി ഉത്തരവിട്ടത്. അഞ്ച് കോടി രൂപ ഇതിനകം അടച്ചിട്ടുണ്ടെന്നും ബാക്കി തുക മൂന്ന് മാസത്തിനുള്ളിൽ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന് നൽകണമെന്നും ട്രെെബ്യൂണല്‍ ചൂണ്ടിക്കാട്ടി. നഷ്ടപരിഹാര തുക പ്രദേശത്ത് പാരിസ്ഥിതിക അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പദ്ധതി രൂപീകരണത്തിന് വിനിയോഗിക്കണം.

പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള കൃഷിഭൂമികളിൽ യുപിസിഎൽ പ്രവർത്തനങ്ങളുടെ ആഘാതം സംബന്ധിച്ച് വിശദമായ പഠനം നടത്താൻ സംയുക്ത സമിതിയെ നിയോഗിച്ചു. പദ്ധതി മൂലം കൃഷിഭൂമിയിൽ നഷ്ടം സംഭവിച്ചതായി സമിതി കണ്ടെത്തിയാൽ, നഷ്ടപരിഹാരം കണക്കാക്കി തുക ഈടാക്കാൻ നിർദേശിക്കുമെന്നും കോടതി പറഞ്ഞു.

Eng­lish summary;Adani Group has to pay Rs 52.02 crore as compensation

You may also like this video;

YouTube video player

TOP NEWS

March 3, 2025
March 3, 2025
March 3, 2025
March 3, 2025
March 3, 2025
March 3, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.