ശ്രീലങ്കയിലെ പുതിയ സർക്കാർ വൈദ്യുതി നിരക്ക് വെട്ടിക്കുറച്ചതിനു പിന്നാലെ ശ്രീലങ്കൻ കാറ്റാടിപ്പാട പദ്ധതികളിൽ നിന്ന് അഡാനി ഗ്രൂപ്പ് പിൻമാറി. ഗൗതം അഡാനിയും ഉദ്യോഗസ്ഥരും വൈദ്യുതി വിതരണ ഇടപാടുകൾ ഉറപ്പാക്കാൻ കൈക്കൂലി നൽകിയെന്ന് യുഎസ് അധികൃതർ നവംബറിൽ ആരോപണം ഉന്നയിച്ചിരുന്നു. തുടർന്ന് ശ്രീലങ്കയിലെ പുതിയ സർക്കാർ അഡാനി ഗ്രൂപ്പിന്റെ പദ്ധതികളിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. കമ്പനി ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വില കുറക്കുമെന്ന് ശ്രീലങ്ക വ്യക്തമാക്കിയതിനു പിന്നാലെയാണ് അഡാനി ഗ്രൂപ്പിന്റെ പിൻമാറ്റം.
100 കോടി മൊത്തം 100കോടി ഡോളർ ചെലവ് കണക്കാക്കുന്ന പദ്ധതികളിൽ നിന്ന് വൈദ്യുതി ചെലവ് കുറക്കുന്നതിന് അഡാനി ഗ്രൂപ്പുമായി ചർച്ചകൾ ആരംഭിച്ചതായി കഴിഞ്ഞ മാസം സർക്കാർ അറിയിച്ചിരുന്നു. എന്നാൽ, സാമ്പത്തികമായി ലാഭകരമല്ലാത്തതിനാൽ രണ്ട് നിർദിഷ്ട കാറ്റാടി പദ്ധതികളിൽനിന്ന് പിന്മാറുന്നുവെന്ന് അഡാനി ഗ്രീൻ എനർജി ശ്രീലങ്കയെ അറിയിച്ചു. സർക്കാർ ആഗ്രഹിക്കുന്നുവെങ്കിൽ ശ്രീലങ്കയോട് തുടർന്നും പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും ഭാവിയിൽ സഹകരിക്കാൻ തയ്യാറാണെന്നും അഡാനി ഗ്രീൻ വ്യാഴാഴ്ച പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ, ശ്രീലങ്കയുടെ നിക്ഷേപ ബോർഡ് പ്രതികരിക്കാൻ വിസമ്മതിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.ശ്രീലങ്കയുമായുള്ള അഡാനി ഗ്രീനിന്റെ കരാർ പ്രകാരം, വടക്കൻ പട്ടണമായ മാന്നാറിലും പൂനേരിലെ ഗ്രാമത്തിലും രണ്ട് കാറ്റാടി വൈദ്യുത പദ്ധതികളും രണ്ട് ട്രാൻസ്മിഷൻ പദ്ധതികളും നിർമിക്കാനാണ് വിഭാവനം ചെയ്തത്.കൊളംബോയിലെ രാജ്യത്തെ ഏറ്റവും വലിയ തുറമുഖത്ത് 700 മില്യൺ ഡോളറിന്റെ ടെർമിനൽ പദ്ധതി നിർമ്മിക്കുന്നതിലും അഡാനി ഗ്രൂപ്പിന് പങ്കുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.