18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 2, 2024
December 1, 2024
November 29, 2024
November 28, 2024
November 27, 2024
November 26, 2024
November 26, 2024
November 24, 2024
November 24, 2024

കടങ്ങള്‍ തീര്‍ക്കണം: അഡാനി 83,000 കോടി രൂപ വായ്പയെടുക്കുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
October 21, 2022 7:12 pm

ഉയര്‍ന്ന പലിശ കടം വീട്ടാനും പുതിയ പദ്ധതികള്‍ക്കുള്ള ഫണ്ടിനുമായി അഡാനി ഗ്രൂപ്പ് 83,000 കോടി രൂപ (10 ബില്യണ്‍ ഡോളര്‍) കടമെടുക്കുന്നു.
വിദേശവായ്പകളും ഗ്രീന്‍ ബോണ്ടുകളും ഉള്‍പ്പെടെ മാര്‍ഗങ്ങള്‍ ധനസമാഹരണത്തിനായി ആലോചിക്കുന്നുണ്ട്. കുറഞ്ഞ ബാധ്യതയുള്ള കടമെടുത്ത് ഉയര്‍ന്ന പലിശ വായ്പകള്‍ അടയ്ക്കാന്‍ മാത്രം ആറ് ബില്യണ്‍ ഡോളര്‍ (50,000 കോടി രൂപ) കടമെടുക്കാനാണ് ഉദ്ദേശിക്കുന്നത്.
ഹരിത ഊര്‍ജ്ജം, ഡിജിറ്റല്‍ സേവനങ്ങള്‍, മാധ്യമങ്ങള്‍ തുടങ്ങിയ മേഖലകളിലെ ഏറ്റെടുക്കലുകളുടെ ഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം. ഡിസംബറോടെ വായ്പയെടുക്കുന്നതിനുള്ള പ്രക്രിയ ആരംഭിക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ അഡാനിയുടെ വ്യവസായ സാമ്രാജ്യം ബാധ്യതകള്‍ക്കുമേല്‍ കെട്ടിപ്പൊക്കിയതാണെന്ന വിലയിരുത്തലുകള്‍ ക്രെഡിറ്റ് സ്യൂസ് ഉള്‍പ്പെടെയുള്ള ധനകാര്യ ഗവേഷണ സ്ഥാപനങ്ങള്‍ നടത്തിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് ഗൗതം അഡാനിയുടെ സ്വത്തില്‍ 1400 ശതമാനം വര്‍ധനയുണ്ടായി. പണപ്പെരുപ്പം ഉയര്‍ന്നതിന് പിന്നാലെ മിക്ക രാജ്യങ്ങളിലും പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചതോടെ അഡാനി ഗ്രൂപ്പിന് മേല്‍ വായ്പാഭാരം കൂടുകയും ചെയ്തിട്ടുണ്ട്. 

Eng­lish Sum­ma­ry: Adani is bor­row­ing Rs 83,000 crore to set­tle its liabilities

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.