26 December 2024, Thursday
KSFE Galaxy Chits Banner 2

പരസ്യം: കേന്ദ്രം ചെലവഴിച്ചത് 1,698 കോടി

Janayugom Webdesk
ന്യൂഡല്‍ഹി
December 9, 2021 9:56 pm

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ പരസ്യങ്ങള്‍ക്കു വേണ്ടി മാത്രം കേന്ദ്ര സര്‍ക്കാര്‍ ചെലവഴിച്ചത് 1,698.89 കോടി. 2018 മുതല്‍ 2021 വരെയുള്ള കാലയളവില്‍ അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്കു പരസ്യത്തിനായി നല്‍കിയ തുകയാണിത്. ലോക്‌സഭയിലെ ചോദ്യത്തിന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 

മൂന്നുവര്‍ഷ കാലയളവില്‍ സർക്കാർ പരസ്യങ്ങൾക്കായി ചെലവഴിച്ച തുകയുടെ വിശദാംശങ്ങളും പരസ്യത്തിന്റെ ഉദ്ദേശ്യവും സംബന്ധിച്ച് ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമൊക്രാറ്റിക് ഫ്രണ്ട് എംപി ബദറുദ്ദീന്‍ അജ്മല്‍ ആണ് ചോദ്യം ഉന്നയിച്ചത്. സർക്കാർ പരസ്യങ്ങൾ ലഭിക്കുന്നതിന് വാർത്താ ചാനലുകൾ പാലിക്കേണ്ട മാനദണ്ഡങ്ങളെ കുറിച്ചും അദ്ദേഹം ആരാഞ്ഞു. എന്നാല്‍ ഈ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണെന്നാണ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി അനുരാഗ് ഠാക്കൂര്‍ മറുപടി നല്‍കിയത്.

ENGLISH SUMMARY:Advertising: The Cen­ter spent Rs 1,698 crore
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.