ഖത്തറില്‍ കോവിഡ് വാക്സിന്റെ രണ്ടാം ഡോസ് എടുത്ത് ആറ് മാസം കഴിഞ്ഞവര്‍ എത്രയും പെട്ടെന്ന് ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ നിര്‍ദ്ദേശം .നാഷനല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷന്‍ ഡോ അബ്ദുല്‍ ലത്തീഫ് അല്‍ ഖാലാണ് നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. കോവിഡില്‍ നിന്ന് മുക്തിനേടുന്നതിനും , സാധാരണ ജീവിതം പുനസ്ഥാപിക്കുന്നതിനും ഇത് അനിവാര്യമാണ്.മാത്രമല്ല , വാക്സിനെടുത്തവരിലുള്ള കോവിഡ് ബാധയില്‍ കഴിഞ്ഞ ആഴ്ചയില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളില്‍ വലിയൊരു വിഭാഗം വാക്‌സിനെടുത്തത് കോവിഡിനെ നിയന്ത്രണ വിധേയമാക്കാന്‍ സഹായിച്ചിട്ടുണ്ട്. പുതിയ കോവിഡ് കേസുകളും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും മരണവും കുറഞ്ഞത് അതു മൂലമാണ്. എന്നാല്‍, കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടയില്‍ വാക്‌സിനെടുത്തവര്‍ക്കിടയിലും കോവിഡ് കേസുകള്‍ ചെറിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. കോവിഡിനെതിരായ പോരാട്ടം അവസാനിച്ചിട്ടില്ലെന്നാണ് ഇത് ഓര്‍മിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ രണ്ടാം ഡോസ് എടുത്ത ആറ് മാസം കഴിഞ്ഞവര്‍ എത്രയും പെട്ടെന്ന് ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്ന് അല്‍ ഖാല്‍ പറഞ്ഞു.
english summary;Advised to take a booster dose as soon as possible in Qatar
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.