7 December 2025, Sunday

Related news

December 7, 2025
December 7, 2025
December 6, 2025
December 6, 2025
December 4, 2025
November 30, 2025
November 26, 2025
November 25, 2025
November 25, 2025
November 25, 2025

അഫ്ഗാൻ ഭൂചലനം: മരണം 600 കടന്നു, 1,500ലേറെ പേർക്ക് പരിക്ക്

Janayugom Webdesk
September 1, 2025 1:04 pm

കാബൂൾ: അഫ്ഗാനിസ്താന്‍റെ കിഴക്കൻ മേഖലയിലുണ്ടായ ഭൂചലനത്തിൽ മരണം 622 ആയി. റിക്ടർ സ്കെയിലിൽ 6 തീവ്രത രേഖപ്പെടുത്തിയ ഭൂചനത്തിൽ 1,500ലേറെ പേർക്ക് പരിക്കേറ്റെന്നും താലിബാൻ സർക്കാർ അറിയിച്ചു. തിങ്കളാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 12.45ഓടെയാണ് ഭൂചലനമുണ്ടായത്. തെക്കുകിഴക്കൻ അഫ്ഗാനിസ്താനിൽ 160 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നുവീണു. അവശിഷ്ടങ്ങൾക്കിടയിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കും. മേഖലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഭൂചലനത്തിന്റെ പ്രകമ്പനം പാകിസ്താനിലും വടക്കേ ഇന്ത്യയിലുമുണ്ടായി. ഡൽഹിയിലും ഭൂചലനത്തിന്റെ പ്രകമ്പനമുണ്ടായി. 20 മിനിറ്റിന് ശേഷം അഫ്ഗാനിസ്താനിൽ വീണ്ടും ഭൂചലനമുണ്ടായതായെന്ന് റിപ്പോർട്ടിൽ പറയുന്നു. അടുത്തിടെ അഫ്ഗാനിസ്താനിലും ഹിമാലയത്തിന്റെ സമീപ പ്രദേശങ്ങളിലും ഭൂചലനങ്ങൾ വർധിക്കുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. ഇന്ത്യൻ, യുറേഷ്യൻ ടെക്റ്റോണിക് പ്ലേറ്റുകളുടെ ചലനമാണ് ഭൂചലനത്തിന് കാരണമാകുന്നതെന്നാണ് വിദഗ്ധർ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.