ഇടുക്കി ജില്ലയില്‍ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തൊടുപുഴ താലൂക്കിലെ കരിമണ്ണൂർ പഞ്ചായത്തിലെ 13-ാം വാർഡിൽ ചാലാശ്ശേരിയിലാണ് മൃഗസംരക്ഷണ വകുപ്പ് രോഗം സ്ഥിരീകരിച്ചത്. ഫാമിന്റെ ഒരു കിലോ മീറ്റർ ചുറ്റളവിലുള്ള പ്രദേശം രോഗബാധിത മേഖലയായി പ്രഖ്യാപിച്ചു. ഈ പ്രദേശത്തെ പന്നികളെ മുഴുവൻ അടുത്ത ദിവസം തന്നെ ദയാവധത്തിന് വിധേയമാക്കുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ബിനോയി സി മാത്യൂ അറിയിച്ചു. നഷ്ടം സംഭവിക്കുന്ന കർഷകർക്ക് അർഹമായ നഷ്ടപരിഹാരവും നൽകും. 10 കിലോ മീറ്റർ ദൂരപരിധിയിൽ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്.
English Summary:African swine fever in Idukki
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.