മയക്ക് മരുന്ന് കേസില്‍ ജാമ്യത്തില്‍ മുങ്ങിയ പ്രതിയെ 16 വര്‍ഷങ്ങള്‍ക്ക് ശേഷം കമ്പംമെട്ട് പൊലീസ് പിടികൂടി. കൂട്ടാര്‍ സ്വദേശി മനു മയാശീലനെയാണ് തന്ത്രപരമായി കമ്പംമെട്ട് പൊലീസ് പിടികൂടിയത്.
എന്‍ഡിപിഎസ് കേസില്‍ 2007‑ല്‍ വടകര കോടതി ശിക്ഷിച്ച പ്രതി അപ്പീല്‍ ജാമ്യത്തില്‍ പുറത്തിറങ്ങി മുങ്ങുകയായിരുന്നു. വിവാഹം കഴിച്ച് പത്തനംതിട്ട ഭാഗങ്ങളിലും മറ്റും ഒളിവില്‍ കഴിഞ്ഞിരുന്ന മനു സ്വദേശത്ത് എത്തിയപ്പോഴാണ് പിടികൂടിയത്.
നിരവധി കേസുകളിലെ പ്രതിയായ മനുവിനെ പിടികൂടി തലശ്ശേരി പൊലീസിന് കൈമാറി. കമ്പംമെട്ട് എസ്എച്ച്ഒ ടി ഡി സുനില്‍കുമാര്‍, എസ് ഐ ലാല്‍ഭായ്, സിപിഓ മാരായ ലിജോ വര്‍ഗീസ്, സജുരാജ്, സജിമോന്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
English Summary: After many years, the police arrested the accused who was out on bail
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.