22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 16, 2024
December 13, 2024
December 12, 2024
November 27, 2024
November 24, 2024
November 21, 2024
November 7, 2024
November 1, 2024
October 29, 2024
October 26, 2024

വേണുവിനെ പിന്നാലെ മഞ്ജുവാര്യരും കാപ്പ വിട്ടു: തിരക്കുണ്ടെന്ന് താരം, പകരം അപര്‍ണ എത്തും

Janayugom Webdesk
July 23, 2022 7:08 pm

പൃഥ്വിരാജ് നായകനായി എത്തുന്ന കാപ്പ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തില്‍ വീണ്ടും ട്വിസ്റ്റ്. വേണു സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം നിലവില്‍ സംവിധാനം ചെയ്യുന്നത് ഷാജി കൈലാസാണ്. ആശയപരമായ ഭിന്നതകളെ തുടര്‍ന്നാണ് വേണു ചിത്രത്തിന്റെ സംവിധാനത്തില്‍ നിന്ന് പിന്മാറിയത്. പിന്നാലെയാണ് മഞ്ജുവും തിരക്കുണ്ടെന്ന് പറഞ്ഞ് സിനിമയില്‍ നിന്ന് ഒഴിഞ്ഞത്. അതേസമയം തമിഴ് സൂപ്പര്‍താരം അജിത് കുമാര്‍ നായകനായ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലായതിനെ തുടര്‍ന്നാണ് പിന്‍മാറ്റമെന്ന് മഞ്ജു വാര്യരോട് അടുത്ത കേന്ദ്രങ്ങള്‍ പറയുന്നു. മഞ്ജുവാര്യര്‍ക്ക് പകരം അപര്‍ണ ബാലമുരളി ചിത്രത്തില്‍ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ജി ആര്‍ ഇന്ദുഗോപന്റെ ശംഖുമുഖി എന്ന രചനയാണ് കാപ്പയെന്ന പേരില്‍ സിനിമയാകുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് തിരക്കഥ.
ചലച്ചിത്ര മേഖലയിലെ എഴുത്തുകാരുടെ സംഘടന നിര്‍മ്മിക്കുന്ന ചിത്രമാണ് കാപ്പ. തിരുവനന്തപുരം നഗരത്തിലെ ഗുണ്ടകളുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. മഞ്ജുവിനെ കൂടാതെ ആസിഫ് അലി, ഇന്ദ്രന്‍സ്, അലന്‍സിയര്‍, അന്ന ബെന്‍ ഉള്‍പ്പെടെ വന്‍ താരനിരതന്നെയാണ് ചിത്രത്തിലുള്ളത്. 

Eng­lish Sum­ma­ry: After Venu, Man­juwari­yar also left Kappa

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.