30 December 2025, Tuesday

Related news

September 25, 2025
September 24, 2025
September 12, 2025
August 14, 2025
May 28, 2025
April 10, 2025
April 3, 2025
March 5, 2025
January 24, 2025
December 14, 2024

വീണ്ടും വൈദ്യുതി ഉപയോഗം കുതിക്കുന്നു

സ്വന്തം ലേഖിക
തിരുവനന്തപുരം
April 10, 2024 10:07 pm

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു. ചൊവ്വാഴ്ച രേഖപ്പെടുത്തിയത് 11.17951 കോടി യൂണിറ്റ് വൈദ്യുതി ഉപയോഗമാണ്. തിങ്കളാഴ്ചയാണ് വൈദ്യുതി ഉപയോഗം ചരിത്രത്തിലാദ്യമായി 11 കോടി യൂണിറ്റ് രേഖപ്പെടുത്തിയത്. അന്ന് രേഖപ്പെടുത്തിയ 11.01039 കോടി യൂണിറ്റാണ് ഇന്നലെ വീണ്ടും വര്‍ധിച്ചത്.

വൈകുന്നേരത്തെ വൈദ്യുതി ആവശ്യകതയും സർവകാല റെക്കോഡ് ഭേദിച്ചു. ചൊവ്വാഴ്ച 5493 മെഗാവാട്ട് ആയിരുന്നു ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകത. തിങ്കളാഴ്ച ഇത് 5487 മെഗാവാട്ട് ആയിരുന്നു. രാജ്യത്ത് ഈ വര്‍ഷം മാർച്ചിലെ വൈദ്യുതി ഉപയോഗം, 2023 മാർച്ചിലെ വൈദ്യുതി ഉപയോഗത്തെ അപേക്ഷിച്ച് വെറും 1.4 ശതമാനം മാത്രം ഉയർന്നപ്പോൾ കേരളത്തില്‍ മാർച്ച് മാസത്തിലെ വൈദ്യുതി ഉപയോഗം 2023നെ അപേക്ഷിച്ച് 12.79 ശതമാനമാണ് വര്‍ധിച്ചത്. സംസ്ഥാനത്ത് 2023 മാര്‍ച്ചില്‍ വൈദ്യുതി ഉപയോഗം 2710.002 മെട്രിക് യൂണിറ്റായിരുന്നത് ഈ വര്‍ഷം മാര്‍ച്ചായപ്പോള്‍ 3056.7602 മെട്രിക് യൂണിറ്റായി. ഇന്ത്യയുടെ വൈദ്യുതി ഉപഭോഗം ഈ മാര്‍ച്ചില്‍ 129.89 ബില്യൺ യൂണിറ്റാണ് (ബിയു). 2023 മാർച്ചിൽ, വൈദ്യുതി ഉപഭോഗം 128.12 ബില്യൺ യൂണിറ്റായിരുന്നു. 

പ്രവചനങ്ങൾക്കും, കണക്കുകൂട്ടലുകൾക്കുമപ്പുറം വൈദ്യുതി ഉപയോഗം കുതിച്ചുയരുമ്പോഴും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താതെ മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

Eng­lish Sum­ma­ry: Again, elec­tric­i­ty usage spikes

You may like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.