
വിവിധ രാജ്യങ്ങളിൽ കോവിഡ് ഭീഷണി വീണ്ടും ഉയരുന്നതിനിടെ മഹാരാഷ്ട്രയിൽ രണ്ട് മരണം. മുംബൈയിലാണ് കോവിഡ് ചികിത്സയിലായിരുന്ന 2 പേർ മരിച്ചത്. എന്നാൽ ഇവർ കൊവിഡ് മൂലമല്ല മരിച്ചതെന്നും ഒരാൾക്ക് കാൻസറും മറ്റൊരാൾക്ക് നെഫ്രോട്ടിക് സിൻഡ്രോമും നേരത്തെ ഉണ്ടായിരുന്നുവെന്നും ഈ രോഗങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് മഹാരാഷ്ട്ര ആരോഗ്യവകുപ്പിന്റെ വിശദീകരണം.
സിംഗപ്പൂർ, ഹോങ്കോങ്, കിഴക്കൻ ഏഷ്യ തുടങ്ങി മറ്റ് രാജ്യങ്ങളിൽ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ്-19 കേസുകളുടെ എണ്ണം വർധിച്ചുവരിന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മഹാരാഷ്ട്രയിൽ കോവിഡ് മരണം സംഭവിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിലവിൽ 257 ആക്ടീവ് കേസുകളുണ്ട്. രാജ്യത്തെ കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിതിഗതികൾ തിങ്കളാഴ്ച വിലയിരുത്തിയിരുന്നു.
സിംഗപ്പൂരില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കേസുകളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്. മേയ് മൂന്ന് വരെ 14,200 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏഷ്യയിലുടനീളം പടരുന്ന വൈറസിന്റെ പുതിയ തരംഗമായാണ് ഇതിനെ വിലയിരുത്തുന്നത്.
ചൈനയില്‍ കഴിഞ്ഞ വേനല്‍ക്കാലത്ത് കോവിഡ് കേസുകള്‍ ഗണ്യമായി ഉയര്‍ന്നിരുന്നു. തായ്‌ലന്‍ഡില്‍ ഏപ്രില്‍ മുതലാണ് കോവിഡ് കേസുകള്‍ ഉയര്‍ന്നു തുടങ്ങിയത്. ഹോങ്കോങ്ങില്‍ കോവിഡിന്റെ പുതിയ തരംഗം ഉണ്ടാവുന്നുണ്ടെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാര്‍ച്ചിലെ 1.7 ശതമാനത്തില്‍ നിന്ന് 11.4 ശതമാനമായാണ് ഈ മാസം കേസുകള്‍ വര്‍ധിച്ചത്. ഹോങ്കോങ്ങില്‍ 81 ഗുരുതരമായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 30 പേരാണ് മരിച്ചത്. അവരില്‍ ഭൂരിഭാഗവും മറ്റു ആരോഗ്യപ്രശ്‌നങ്ങളുള്ള പ്രായമായ വ്യക്തികളായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.