24 January 2026, Saturday

സംസ്ഥാന സ്കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ് വിവാദം; അണ്ടർ 19 വിഭാഗത്തിൽ 21കാരിയെ മത്സരിപ്പിച്ചതായി പരാതി

Janayugom Webdesk
തിരുവനന്തപുരം 
October 26, 2025 9:18 pm

സംസ്ഥാന സ്കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ് വിവാദം കൊഴുക്കുന്നു. അണ്ടർ 19 വിഭാഗത്തിൽ 21കാരിയെ മത്സരിപ്പിച്ചതായാണ് പരാതി. 100 മീറ്ററിലും 200 മീറ്ററിലും വെളളിമെഡല്‍ നേടിയ കോഴിക്കോടിന്റെ ജ്യോതി ഉപാധ്യായയ്‌ക്കെതിരെയാണ് പ്രായത്തട്ടിപ്പ് ആരോപണമുയർന്നിരിക്കുന്നത്. കോഴിക്കോട് പുല്ലൂരാംപാറ സ്കൂളാണ് ഉത്തർപ്രദേശുകാരിയായ വിദ്യാർത്ഥിനിയെ മത്സരത്തിന് എത്തിച്ചത്. പ്രായത്തട്ടിപ്പ് നടത്തിയ താരം 100, 200 മീറ്ററിൽ വെള്ളി മെഡൽ നേടുകയും ചെയ്തിരുന്നു.

അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റില്‍ ജ്യോതിയുടെ പ്രായം 21 വയസാണ്. എന്നാല്‍ ജ്യോതി സംസ്ഥാന സ്കൂള്‍ കായികമേളയില്‍ മത്സരിച്ചത് അണ്ടര്‍ 19 സീനിയര്‍ വിഭാഗത്തിലും. ഇതോടെയാണ് 100 മീറ്ററിലും 200 മീറ്ററിലും മത്സരിച്ച് മൂന്നും നാലും സ്ഥാനത്ത് എത്തിയ കുട്ടികള്‍ പരാതിയുമായി രംഗത്തെത്തിയത്. എന്നാല്‍, ആധാര്‍ കാര്‍ഡിന്റെ അടിസ്ഥാനത്തിലാണ് കുട്ടിക്ക് സ്കൂളിൽ പ്രവേശനം നല്‍കിയതെന്നാണ് പുല്ലൂരാംപാറ സ്കൂള്‍ അധികൃതരുടെ വിശദീകരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.