23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 26, 2024
September 7, 2024
July 23, 2024
July 9, 2024
July 4, 2024
July 3, 2024
June 24, 2024
June 20, 2024
April 2, 2024
April 1, 2024

അഗ്നിപഥ്; ബിഹാറില്‍ ഇന്ന് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ ബന്ദ്

Janayugom Webdesk
June 18, 2022 9:05 am

അഗ്നിപഥ് പദ്ധതിയില്‍ പ്രതിഷേധിച്ച് ബീഹാറില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തു. പദ്ധതി പ്രഖ്യാപിച്ച് മൂന്നാം ദിനവും രാജ്യത്ത് പ്രതിഷേധം ശക്തമാകുകയാണ്. യുപിയിലും, ബിഹാറിലും,തെലങ്കനായിലും യുവാക്കൾ നിരവധി ട്രെയിനുകൾക്ക് തീയിട്ടു. മധ്യപ്രദേശിലും, ഹരിയാനയിലും പ്രതിഷേധം തുടരുകയാണ്.

തെലങ്കാനയിൽ മീന്ന് ട്രെയിനുകൾക്ക് തീവെച്ചു. സിക്കന്ദരബാദിൽ പ്രതിഷേധകാർക്ക് നേരെ പൊലീസ് വെടിവച്ചു. പൊലീസ് വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യുപിയിലെ ബലിയ റെയിൽവേ സ്റ്റേഷനും തകർത്ത് ട്രെയിന് തീവെച്ചു.

ആകെ പന്ത്രണ്ട് ട്രെയിനുകള്‍ തീവയ്ക്കുകയും 150 ട്രെയിനുകള്‍ തകര്‍ത്തുവെന്നും റെയില്‍വെ മന്ത്രാലയം അറിയിച്ചു. ബിഹാറിലായിരുന്നു പ്രക്ഷോഭം കടുപ്പിച്ചത്. സമസ്തിപൂരിലും, ലഖിസാരയിലും, ലഖ്മിനിയയിലും, മധേപുരയിലും ട്രെയിനുകൾക്കും റെയിൽവേ സ്റ്റേഷനുകൾക്കും നേരെ അക്രമം ഉണ്ടായി.
നിരവധി മേഖലകളിൽ പ്രതിഷേധനങ്ങളെ തുടർന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 

Eng­lish Summary:Agneepath; Oppo­si­tion stu­dents’ strike in Bihar today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.