24 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 24, 2025
April 16, 2025
April 6, 2025
April 1, 2025
March 18, 2025
March 18, 2025
March 1, 2025
February 15, 2025
January 8, 2025
December 5, 2024

അഗ്നിപഥ്: എഐവൈഎഫ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

Janayugom Webdesk
June 18, 2022 10:07 pm

യുവജന ദ്രോഹ അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ച് സംഘടിപ്പിച്ചു. തിരുവനന്തപുരം ഏജീസ് ഓഫീസ് മാർച്ച് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ ഉദ്ഘാടനം ചെയ്തു.

സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം അരുൺ കെ എസ് മണ്ണടി പത്തനംതിട്ടയിലും എഐവൈഎഫ് സംസ്ഥാന ജോ.സെക്രട്ടറിമാരായ എസ് വിനോദ്കുമാര്‍ കൊല്ലത്തും അഡ്വ. കെ കെ സമദ് മലപ്പുറത്തും സംസ്ഥാന വൈസ് പ്രസിഡന്റ് പ്രസാദ് പറേരി തൃശൂരിലും ഉദ്ഘാടനം ചെയ്തു.

ആലപ്പുഴയിൽ ജില്ലാ ജോ. സെക്രട്ടറി ആർ സന്ദീപും സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ. വി എസ് അഭിലാഷ് ഇടുക്കിയിലും കെ ആർ റനീഷ് എറണാകുളത്തും ജില്ലാ പ്രസിഡന്റ് പി നൗഷാദ് പാലക്കാടും ഉദ്ഘാടനം ചെയ്തു.

Eng­lish summary;Agnipath: AIYF orga­nized a protest march

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.