16 June 2024, Sunday

Related news

June 13, 2024
June 13, 2024
June 13, 2024
June 13, 2024
June 13, 2024
June 12, 2024
June 8, 2024
June 5, 2024
May 31, 2024
May 26, 2024

അഗ്നിപഥ് പ്രതിഷേധം; ബക‍്‍സറിൽ പൊലീസ് ജീപ്പ് കത്തിച്ചു

Janayugom Webdesk
June 19, 2022 11:44 am

അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം ബിഹാറിൽ ശക്തമായി തുടരുന്നു. അഗ്നിവീർമാർ ആയി നിയമിക്കപ്പെടുന്നവർക്ക് വിവിധ സൈനിക വിഭാഗങ്ങൾ സംവരണം പ്രഖ്യാപിച്ചെങ്കിലും പ്രതിഷേധം അയവില്ലാതെ തുടരുകയാണ് . ബിഹാറിലെ ബക്സറിൽ പ്രതിഷേധക്കാർ പൊലീസ് വാഹനം കത്തിച്ചു. പൊലീസുകാർക്ക് നേരെ കല്ലേറുണ്ടായി.

ഇതിനിടെ, കഴിഞ്ഞ ദിവസങ്ങളിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ബീഹാറിൽ രണ്ട് സൈനിക പരീക്ഷാ പരിശീലന കേന്ദ്രങ്ങൾക്കെതിരെ കേസെടുത്തു. മുസോഡിയിലെ റയിൽവേ സ്റ്റേഷൻ കത്തിക്കലുമായി ബന്ധപ്പെട്ടാണ് കേസെടുത്തിരിക്കുന്നത്.

യൂട്യൂബ് വഴിയും വാട്സാപ്പ് വഴിയും പ്രചരിപ്പിച്ച വീഡിയോകളിലൂടെ കലാപത്തിന് ആഹ്വാനം ചെയ്തെന്നാണ് ഇവർക്കെതിരായ കേസ്. കേസുമായി ബന്ധപ്പെട്ട് ബീഹാറിൽ ഇതുവരെ അറസ്റ്റിലായത് 718 പേരാണ്.

പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് പ്രശാന്ത് കിഷോർ രംഗത്തെത്തി. ഡല്‍ഹി കേന്ദ്രീകരിച്ച് സമരം ശക്തമാക്കാൻ ആർജെഡി നീക്കം തുടങ്ങി. അഗ്നിപഥ് പദ്ധതി പിൻവലിക്കും വരെ ബീഹാറിൽ പ്രക്ഷോഭം തുടരുമെന്ന് ആർജെഡി ദേശീയ വക്താവ് മൃത്യുഞ്ജയ് തിവാരി പറഞ്ഞു.

Eng­lish summary;Agnipath protest; Police jeep set on fire in buxar

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.