അഗ്നിവീര്‍ പരീക്ഷയില്‍ പരാജയപ്പെട്ടതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. ഉത്തരാഖണ്ഡില്‍ പൗരി ഘർവാൾ ജില്ലയിലെ സത്പുലിയിലാണ് സംഭവം.
സുമിത് കുമാറാണ് മരിച്ചത്. കോട്വാറിലാണ് പരീക്ഷ നടന്നത്. ഇതില്‍ നിരാശ തോന്നിയാണ് യുവാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
ബുധനാഴ്ചയാണ് യുവാവ് പരീക്ഷയിൽ പങ്കെടുത്തത്. വീട്ടിൽ തിരിച്ചെത്തിയ യുവാവിനെ വ്യാഴാഴ്ച രാവിലെയോടെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ നാല് വർഷമായി സൈനിക പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു സുമിത്. 23 വയസായ സുമിത്തിന് അഗ്നിവീർ പരീക്ഷയിൽ പങ്കെടുക്കാനുള്ള അവസാന അവസരമായിരുന്നു ഇത്. പരീക്ഷയിൽ തോറ്റതില്‍ സുമിത് നിരാശയിലായിരുന്നു.
സംസാരിക്കുന്നതുപോലും കുറവായിരുന്നെന്നും വീട്ടുകാർ പറഞ്ഞു. നേരത്തെ, ഹരിയാനയിലും സമാനരീതിൽ യുവാവ് ആത്മഹത്യ ചെയ്തിരുന്നു. സൈന്യത്തിൽ ചേരാനായി രണ്ടുവർഷമായി തയാറെടുക്കുന്ന 23 വയസുകാരനായ യുവാവ് കേന്ദ്രസർക്കാർ അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചതിതോടെ അവസരം നഷ്ടപ്പെട്ടത്.
English Summary:Agniveer failed the exam; The depressed young man committed suicide
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.