17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

October 9, 2024
October 7, 2024
September 27, 2024
September 15, 2024
September 13, 2024
September 12, 2024
August 31, 2024
August 30, 2024
August 30, 2024
August 30, 2024

എയിംസ് സെര്‍വര്‍ പ്രവര്‍ത്തനം നിലച്ചു; കോടികള്‍ ആവശ്യപ്പെട്ട് ഹാക്കര്‍മാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
November 28, 2022 7:28 pm

ഡല്‍ഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ (എയിംസ്) സെര്‍വര്‍ ഹാക്ക് ചെയ്തവര്‍ 200 കോടി രൂപയുടെ ക്രിപ്‌റ്റോകറൻസി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ആശുപത്രിയില്‍ നിന്ന് മൂന്ന് മുതല്‍ നാല് കോടി രോഗികളുടെ വിവരങ്ങളാണ് ചോര്‍ന്നിരിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഏകദേശം 200 കോടി രൂപ ക്രിപ്‌റ്റോകറൻസിയാണ് ഹാക്കർമാർ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് പിടിഐ റിപ്പോര്‍ട്ട്. ഇന്ത്യ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം , ഡൽഹി പൊലീസും ആഭ്യന്തര മന്ത്രാലയ പ്രതിനിധികളും ചേര്‍ന്നാണ് സൈബര്‍ ഹാക്കിങ് അന്വേഷിക്കുന്നത്. മുൻ പ്രധാനമന്ത്രിമാർ, മന്ത്രിമാർ, ബ്യൂറോക്രാറ്റുകൾ, ജഡ്ജിമാർ തുടങ്ങി നിരവധി പ്രമുഖകരുടെ വിവരങ്ങൾ എയിംസ് സെർവറിൽ സൂക്ഷിച്ചിട്ടുണ്ട്. നിലവില്‍ ആശുപത്രിയിലെ കമ്പ്യൂട്ടറുകളിൽ ഇന്റർനെറ്റ് സേവനങ്ങൾ നിര്‍ത്തലാക്കിയിരിക്കുകയാണ്.

എമർജൻസി, ഔട്ട്‌പേഷ്യന്റ്, ഇൻപേഷ്യന്റ്, ലബോറട്ടറി വിഭാഗങ്ങളിലെ പേഷ്യന്റ് കെയർ സേവനങ്ങൾ ആശുപത്രി അധികൃതര്‍ സ്വമേധയ കൈകാര്യം ചെയ്യുകയാണ്. അതേസമയം കമ്പ്യൂട്ടറുകള്‍ സ്കാന്‍ ചെയ്തു വരികയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഡാറ്റാബേസുകൾക്കും ആപ്ലിക്കേഷനുകൾക്കുമായി നിലവില്‍ നാല് ഫിസിക്കൽ സെർവറുകൾ സ്കാൻ ചെയ്തു. സെർവറുകൾക്കും കമ്പ്യൂട്ടറുകൾക്കുമായി ആന്റിവൈറസ് സൊല്യൂഷനുകൾ സംഘടിപ്പിച്ചു. നെറ്റ്‌വർക്ക് സാനിറ്റൈസേഷന്‍ ശേഷം അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ ഇ‑ഹോസ്പിറ്റൽ സേവനങ്ങൾ ഘട്ടം ഘട്ടമായി പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്. അതേസമയം തുടർച്ചയായ ആറാം ദിവസവും സെര്‍വര്‍ പ്രവര്‍ത്തനരഹിമാണ്.

Eng­lish Summary:AIIMS serv­er stopped work­ing; Hack­ers demand­ing crores
You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.