20 May 2024, Monday

Related news

May 19, 2024
May 19, 2024
May 9, 2024
May 8, 2024
May 5, 2024
May 5, 2024
May 5, 2024
May 4, 2024
May 3, 2024
May 2, 2024

വ്യോമസേനയുടെ പുതിയ ഹെലികോപ്റ്റര്‍ നാളെ വരും

Janayugom Webdesk
ന്യൂഡൽഹി
October 3, 2022 4:52 pm

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആധുനിക ലഘു യുദ്ധ ഹെലികോപ്റ്ററിന്റെ ആദ്യ ബാച്ച് നാളെ വ്യോമസേനയുടെ ഭാഗമാകും. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡാണ് ലഘു യുദ്ധ ഹെലികോപ്ടര്‍ വികസിപ്പിച്ചത്. നാളെ ജോധ്പൂരിൽ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പങ്കെടുക്കുന്ന ചടങ്ങിലാണ് വ്യോമസേനയുടെ ഭാഗമാകുന്നത്.

5.8 ടൺ ഭാരമുള്ള ഇരട്ട എൻജിൻ ഹെലികോപ്റ്റർ വിവിധ ഘട്ടങ്ങളിലുള്ള പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതിന്റെ അടിസ്ഥാനത്തിലാണ് വ്യോമസേനയുടെ ഭാഗമാക്കാൻ തീരുമാനിച്ചത്. ഹെലികോപ്റ്ററിൽ നിന്ന് ആയുധം പരീക്ഷിക്കുന്നത് അടക്കമുള്ള വിവിധ പരീക്ഷണങ്ങളാണ് വിജയകരമായി പൂർത്തിയാക്കിയത്.

മാർച്ചിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സുരക്ഷാകാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി 14 ലഘു യുദ്ധ ഹെലികോപ്റ്ററുകൾ വാങ്ങാൻ അംഗീകാരം നൽകിയത്. 10 ഹെലികോപ്റ്ററുകൾ വ്യോമസേനയ്ക്കും അഞ്ചെണ്ണം കരസേനയ്ക്കുമാണ് നൽകുന്നത്. ആധുനിക യുദ്ധ ഹെലികോപ്റ്ററായ ധ്രുവുമായി സമാനതകളുള്ളതാണ് എൽസിഎച്ച്. സ്റ്റെൽത്ത്, രാത്രിയിലും ആക്രമണം നടത്താനുള്ള ശേഷി അടക്കം നിരവധി ഫീച്ചറുകൾ ഉള്ളതാണ് എൽസിഎച്ച്.

Eng­lish summary;air force new heli­copter will arrive tomorrow

you may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.