23 January 2026, Friday

Related news

January 18, 2026
January 15, 2026
January 14, 2026
January 12, 2026
January 8, 2026
December 29, 2025
December 26, 2025
December 25, 2025
December 22, 2025
December 21, 2025

കണ്ണൂരില്‍ 960 ഗ്രാം സ്വര്‍ണം കടത്തിയ എയര്‍ഹോസ്റ്റസ് പിടിയില്‍

Janayugom Webdesk
കണ്ണൂർ
May 30, 2024 7:42 pm

മസ്‌കത്തില്‍ നിന്ന് കണ്ണൂരില്‍ എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് കാബിന്‍ ക്രൂ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റില്‍. കൊല്‍ക്കത്ത സ്വദേശിയായ സുരഭി കാട്ടൂണാണ് 960 ഗ്രാം സ്വര്‍ണവുമായി പിടിയിലായത്. റവന്യൂ ഇന്റലിജന്‍സ് വിഭാഗം പിടികൂടിയ യുവതിയെ റിമാന്‍ഡ് ചെയ്തു.

രണ്ടുദിവസം മുന്‍പാണ് സ്വര്‍ണവുമായി സുരഭിയെ പിടികൂടിയത്. ദ്രാവകരൂപത്തില്‍ സ്വര്‍ണം കടത്തുകയായിരുന്നു. നേരത്തെയും ഇവര്‍ സ്വര്‍ണം കടത്തിയതായി കസ്റ്റംസിന് സൂചന ലഭിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താനും തീരുമാനമുണ്ട്. പതിനാലുദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത സുരഭിയെ കണ്ണൂരിലെ വനിതാ ജയിലിലേക്ക് മാറ്റി.

Eng­lish Summary:Air host­ess arrest­ed for smug­gling 960 grams of gold in Kannur
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.