കൊച്ചിയില്‍ നിന്നും ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനം യാത്ര പുറപ്പെട്ടു.യന്ത്രത്തകരാറിനെ തുടര്‍ന്ന് ഞായർദിവസം യാത്ര റദ്ദാക്കിയിരുന്നു.ഇന്നലെ ഞായർ ഉച്ചയ്ക്ക് 1.20ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് തകരാര്‍ പരിഹരിച്ച് ഇന്നലെ 12.45ന് നെടുമ്ബാശ്ശേരിയില്‍ നിന്നും യാത്രതിരിച്ചത്.
ഇന്നലെ യാത്ര റദ്ദാക്കിയതിനെത്തുടര്‍ന്ന് യാത്രക്കാരെ സ്വകാര്യ ഹോട്ടലിലേക്ക് മാറ്റിയിരുന്നു. പിന്നീട് മുംബൈയില്‍ നിന്നും വിദഗ്ധരെത്തിയാണ് സാങ്കേതിക തകരാര്‍ പരിഹരിച്ചത്. നിശ്ചയിച്ച സമയം കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും വിമാനം പുറപ്പെടാത്തതിനെത്തുടര്‍ന്ന് യാത്രക്കാര്‍ ഇന്നലെ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചിരുന്നു.
English summary; Air India flight departs from Kochi to London
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.