25 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 23, 2025
March 22, 2025
March 22, 2025
March 22, 2025
March 19, 2025
March 19, 2025
March 16, 2025
March 15, 2025
March 14, 2025
March 14, 2025

മക്കള്‍ക്ക് വിഷം കുത്തിവെച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ബ്രിട്ടനില്‍ നഴ്സായ മലയാളി യുവതി അറസ്റ്റില്‍

Janayugom Webdesk
ലണ്ടന്‍
February 11, 2024 12:45 pm

ബ്രിട്ടനില്‍ മക്കള്‍ക്ക് വിഷം കുത്തിവെച്ച് ആത്മഹത്യക്ക് ശ്രമിച്ച മലയാളി യുവതിയെ അറസ്റ്റ് ചെയ്തു. നഴ്സായ ജിലുമോൾ ജോർജ് (38) ആണ് പതിമൂന്നും എട്ടും വയസുള്ള മക്കൾക്ക് വിഷം നൽകിയശേഷം ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഈസ്റ്റ് സസെക്സിലെ അക്ഫീൽഡിൽ ഹണ്ടേഴ്സ് വേയില്‍ വ്യാഴാഴ്ച രാവിലെ ആയിരുന്നു സംഭവം.

പതിമൂന്നും എട്ടും വയസുള്ള കുട്ടികളുടെ ശരീരത്തിൽ ജിലു വിഷാംശമുള്ള രാസവസ്തു കുത്തിവയ്ക്കുകയായിരുന്നു എന്നാണ് റിപ്പോട്ടുകൾ. ജിലുവിന്റെ ഭർത്താവ് നാട്ടിലാണ്.

ഗുരുതരാവസ്ഥയിലായ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയെ അറസ്റ്റുചെയ്ത പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം പിന്നീട് കോടതിയിൽ ഹാജരാക്കി. യുവതി ഇപ്പോൾ റിമാൻഡിലാണ്.

Eng­lish Sum­ma­ry: Malay­ali Nurse Arrest­ed for Poi­son­ing Her Chil­dren in Sui­cide Attempt in london
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.