ലോകത്തിലെ ഏറ്റവും വലിയ വിമാന ഇടപാടില്‍ എയര്‍ബസില്‍ നിന്നും ബോയിങ്ങില്‍ നിന്നും 500 വിമാനങ്ങള്‍ വാങ്ങാനൊരുങ്ങി എയര്‍ ഇന്ത്യ. എയർബസ് എ 350, ബോയിങ് 787, 777 എന്നിവയുൾപ്പെടെ 400 നാരോ ബോഡി ജെറ്റുകളും നൂറോ അതിലധികമോ വൈഡ് ബോഡികളും ഉള്‍പ്പെടുന്നതാണ് കരാറെന്നാണ് സൂചന. വരും ദിവസങ്ങളില്‍ ഇടപാടിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായേക്കും. ഇത് സംബന്ധിച്ച് എയര്‍ബസ്, ബോയിങ്, ടാറ്റാ ഗ്രൂപ്പ് എന്നിവര്‍ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.
ഒരു ദശകം മുമ്പ് അമേരിക്കന്‍ എയര്‍ലൈന്‍സ് 460 എയര്‍ബസ്, ബോയിങ് വിമാനങ്ങള്‍ വാങ്ങിയതാണ് ഇതുവരെ ലോകത്തിലെ ഏറ്റവും വലിയ വിമാനവാങ്ങല്‍. ഇന്ത്യയിലെ ബോയിങ്ങിന്റെ അവസാന മെഗാ ഓര്‍ഡര്‍ 2021 ലാണ് നടന്നത്. രാജ്യത്തെ ഏറ്റവും പുതിയ എയര്‍ലൈന്‍ ആയ ആകാശ 72 737 മാക്സ് ജെറ്റുകള്‍ വാങ്ങാനുള്ള കരാര്‍ ഒപ്പുവെച്ചതായിരുന്നു അത്. ഏകദേശം ഒമ്പതു ബില്യണ്‍ ഡോളര്‍ കരാര്‍ ആയിരുന്നു അത്. ടാറ്റയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന വിസ്താര എയര്‍ലൈന്‍സിനെ അടുത്തിടെ എയര്‍ ഇന്ത്യയില്‍ ലയിപ്പിച്ചിരുന്നു. ഇതിലൂടെ എയര്‍ ഇന്ത്യയ്ക്ക് 218 വിമാനങ്ങള്‍ കൂടി ലഭിച്ചിരുന്നു.
English Summary : Air India to buy 500 planes
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.