17 December 2025, Wednesday

Related news

December 6, 2025
October 24, 2025
October 20, 2025
October 13, 2025
October 12, 2025
August 23, 2025
August 22, 2025
August 21, 2025
August 17, 2025
August 15, 2025

എഐഎസ്എഫ് ജില്ലാസമ്മേളനം; രാജ്യത്തിന്റെ ഭരണഘടനയും ചരിത്രവും ഇല്ലാതാക്കുന്ന കേന്ദ്രസർക്കാറിനെതിരെ പോരാട്ടങ്ങൾ തുടരും: ആർ എസ് രാഹുൽ രാജ്

Janayugom Webdesk
പേരാമ്പ്ര
April 24, 2025 8:49 am

രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യ അവകാശങ്ങളും ചരിത്രവും ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ പോരാട്ടങ്ങൾ ശക്തിപ്പെടുത്തുമെന്ന് എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ആർ എസ് രാഹുൽ രാജ് പറഞ്ഞു. പേരാമ്പ്രയിൽ നടന്ന എഐഎസ്എഫ് കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തകർക്കുകയും വിദ്യാഭ്യാസനയം പോലും തിരുത്തിയെഴുതി ജനങ്ങളെ ഭിന്നിപ്പിക്കുന്ന നയം തുടരുകയുമാണ് കേന്ദ്ര സർക്കാർ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് ചിത്രാ വിജയൻ സമ്മേളന നഗരിയിൽ പതാക ഉയർത്തി. സംഘാടക സമിതി ചെയർമാൻ യൂസഫ് കോറോത്ത് അധ്യക്ഷത വഹിച്ചു. 

സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ, അസി. സെക്രട്ടറി അഡ്വ. പി ഗവാസ്, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ആർ ശശി, അജയ് ആവള, എഐവൈഎഫ് ജില്ലാ സെക്രട്ടറി അഭിജിത്ത് കോറോത്ത്, എഐഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ബി ദർശിത്ത്, എകെഎസ്‌ടി‌യു ജില്ലാ സെക്രട്ടറി ബി ബി ബിനീഷ്, എ കെ ചന്ദ്രൻ മാസ്റ്റർ, മഹിളാസംഘം ജില്ലാ സെക്രട്ടറി ടി ഭാരതി ടീച്ചർ, കെ കെ ഭാസ്കരൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജില്ലാ സെക്രട്ടറി വൈശാഖ് കല്ലാച്ചി റിപ്പോർട്ടും വരവ് ചെലവ് കണക്കും അതരിപ്പിച്ചു. പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന ജോ. സെക്രട്ടറി എ അധിൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സമ്മേളനം ഭാരവാഹികളായി ഹരികൃഷ്ണ ആർ (പ്രസിഡന്റ്), വൈശാഖ് കല്ലാച്ചി (സെക്രട്ടറി), അശ്വതി, ആകാശ് സുനിൽ (വൈസ് പ്രസിഡന്റ്മാര്‍), ശ്രേയ ബാബു, അഭിനന്ദ് കെ പി (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.