19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 17, 2024
December 16, 2024
December 15, 2024
December 14, 2024
December 13, 2024
December 13, 2024
December 11, 2024
December 10, 2024
December 10, 2024

പ്രതിനിധി സമ്മേളനം ഇന്ന് മുതല്‍

Janayugom Webdesk
ഗുരുദാസ് ദാസ് ഗുപ്ത നഗര്‍
December 17, 2022 8:34 am

എഐടിയുസി 42-ാം ദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഇന്ന് രാവിലെ 10ന് ജെ ചിത്തരഞ്ജൻ നഗറിൽ (മുൻസിപ്പൽ സ്റ്റേഡിയം) എഐടിയുസി ജനറൽ സെക്രട്ടറി അമർജീത് കൗർ ഉദ്ഘാടനം ചെയ്യും. അമർജീത് കൗർ ദേശീയ പതാകയും വർക്കിങ് പ്രസിഡന്റ് എച്ച് മഹാദേവൻ എഐടിയുസി പതാകയും ഉയർത്തും. ദേശീയ പ്രസിഡന്റ് രമേന്ദ്രകുമാർ അധ്യക്ഷനാകും. സംഘാടക സമിതി ചെയർമാൻ കാനം രാജേന്ദ്രൻ സ്വാഗതം പറയും.
ഡബ്ല്യുഎഫ്‌ടിയു ജനറൽ സെക്രട്ടറി പാംബിസ് കൈറിറ്റ്സിസും വിവിധ കേന്ദ്ര ട്രേഡ് യൂണിയൻ ദേശീയ നേതാക്കളും സമ്മേളനത്തെ അഭിവാദ്യം ചെയ്യും.

എഐടിയുസി സംസ്ഥാന പ്രസിഡന്റ് ജെ ഉദയഭാനു നന്ദി പറയും. വൈകിട്ട് അഞ്ചിന് ‘കേന്ദ്ര സംസ്ഥാന ബന്ധങ്ങളും കേരളത്തിന്റെ വികസനവും’ എന്ന വിഷയത്തിൽ ആർ സുഗതൻ നഗറിൽ (മുൻസിപ്പൽ സ്റ്റേഡിയം) നടക്കുന്ന സെമിനാർ സിപിഐ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു ഉദ്ഘടാനം ചെയ്യും. വി മോഹൻദാസ് അധ്യക്ഷനാകും. മന്ത്രി പി പ്രസാദ്, സത്യൻ മൊകേരി തുടങ്ങിയവർ പങ്കെടുക്കും. ജി കൃഷ്ണപ്രസാദ് സ്വാഗതം പറയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.