10 January 2025, Friday
KSFE Galaxy Chits Banner 2

അംശാദായം തൊഴിലാളികൾക്കു തന്നെ തിരികെ നൽകണം: എഐടിയുസി

Janayugom Webdesk
ചവറ
March 31, 2022 9:02 pm

മൽസ്യത്തൊഴിലാളികൾ ക്ഷേമനിധിയിൽ അടയ്ക്കുന്ന അംശാദായം മറ്റ് ക്ഷേമനിധികളെ പോലെ തൊഴിലാളികൾക്കു തിരികെ നൽകണമെന്ന് മൽസ്യത്തൊഴിലാളി ഫെഡറേഷൻ (എഐടിയുസി) ചവറ മണ്ഡലം കൺവൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രസിഡന്റ് യേശുദാസന്റ് അദ്ധ്യക്ഷതയിൽ കൂടിയ കൺവൻഷൻ സിപിഐ ചവറ മണ്ഡലം സെക്രട്ടറി പി ബി രാജു ഉദ്ഘാടനം ചെയ്തു. രജിൻ കുമാർ സ്വാഗതം പറഞ്ഞു. അഡ്വ. പി ബി ശിവൻ, അഡ്വ. ഷാജി എസ് പളളിപ്പാടൻ, എൽ സുരേഷ്, കെ രാജീവൻ, ബിജി പീറ്റർ, ലവകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികള്‍: യേശുദാസൻ തെക്കുംഭാഗം (പ്രസിഡന്റ്), അഗ്നിജൻ, രജിൻ കുമാർ (വൈസ് പ്രസിഡന്റുമാര്‍), പീറ്റർ തടത്തിൽ), ജോസ് തോബിയാസ്, ഷാഹിദ കൽക്കുളങ്ങര (ജോയിന്റ് സെക്രട്ടറിമാര്‍), ജഗദമ്മ (ട്രഷറർ).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.