14 January 2026, Wednesday

Related news

December 18, 2025
October 29, 2025
October 14, 2025
October 5, 2025
September 17, 2025
September 2, 2025
August 14, 2025
July 21, 2025
July 9, 2025
July 8, 2025

എഐടിയുസി ജില്ലാ സമ്മേളനം; സ്വാഗത സംഘം രൂപീകരിച്ചു

Janayugom Webdesk
ആലപ്പുഴ
July 29, 2023 5:08 pm

സെപ്തംബർ 5, 6 തീയതികളിൽ പറവൂരിൽ വച്ച് ചേരുന്ന എഐടിയുസി ജില്ലാ സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് വി മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഡി പി മധു റിപ്പോർട്ട് അവതരിപ്പിച്ചു.

പി വി സത്യനേശൻ, എൻ പി കമലാധരൻ, വി സി മധു, ആർ അനിൽകുമാർ, ദീപ്തി അജയകുമാർ, എ ഷാജഹാൻ, ആർ സുരേഷ്, ഇ കെ ജയൻ, സനൂപ് കുഞ്ഞുമോൻ, എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ഭാരവാഹികളായി പി പ്രസാദ്, ടി ജെ അഞ്ചലോസ്, പി വി സത്യനേശൻ (രക്ഷാധികാരികൾ), വി മോഹൻദാസ് (ചെയർമാൻ), ഇ കെ ജയൻ, ആർ ജയസിംഹൻ, വി ജെ ആന്റണി, ആർ അനിൽകുമാർ, പി എസ് എം ഹുസൈൻ, ആർ സുരേഷ്, പി പി ഗീത, പി സുരേന്ദ്രൻ, പി കെ സദാശിവന്‍പിള്ള, വി ആർ അശോകൻ (വൈസ് ചെയർമാൻമാര്‍) വി സി മധു (ജനറൽ കൺവീനർ), പി കെ ബൈജു, കെ എഫ് ലാൽജി, ആർ ശശിയപ്പൻ, ബി നസീർ, ആർ പ്രദീപ്, സി വാമദേവ്, ആർ ശ്രീകുമാർ, ഷീജ, സിന്ധു അജി (കൺവീനറന്മാർ), എ എം ഷിറാസ് (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.

Eng­lish Sum­ma­ry: AITUC Dis­trict Con­fer­ence; Wel­come team formed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.